ഏഴുദിവസം നീണ്ടുനിന്ന സംസ്ഥാന വന മഹോത്സവം സമാപിച്ചു

തിരുവനന്തപുരം: ഏഴുദിവസംനീണ്ടു നിന്നസംസ്ഥാന വന മഹോത്സവത്തിന്
കൊല്ലം ജില്ലയിലെശെന്തുരുണിയിൽ സമാപനമായി.
സമാപനച്ചടങ്ങ് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡപ്രകാരം നടന്ന ചടങ്ങ്
ഫെയ്സ് ബുക്കിൽ തത്സമയം പ്രക്ഷേപണം ചെയ്തു.

പാരിസ്ഥിതികസന്തുലനാവസ്ഥ നിലനിർത്തുന്നതിനായി
വനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത
സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്
ഒരാഴ്ച നീണ്ടു നിന്ന വന മഹോത്സവ പരിപാടികൾക്ക് കഴിഞ്ഞതായി
വനം മന്ത്രി പറഞ്ഞു.
വനത്തെ ആശ്രയിച്ചാണ് പ്രകൃതി, മനുഷ്യർ, ജന്തുജാലങ്ങൾ എന്നിവയുടെ നിലനിൽപ്പ്. അതുകൊണ്ടുതന്നെ വന സംരക്ഷണവുമായി ബന്ധപ്പെട്ട ആശയങ്ങൾക്ക്
എന്നത്തേതിനേക്കാൾഇന്ന് പ്രാധാന്യമുണ്ട്.
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള വിവിധ ഫോറസ്റ്റ് ഡിവിഷനുകൾ, വനാശ്രിത സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് വനമഹോത്സവം വിജയകരമാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനസംരക്ഷണത്തിനായി വിവിധ പദ്ധതികളാണ് സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി വരുന്നത്. വനം വകുപ്പിന്റെ സ്വപ്നപദ്ധതിയായ തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരികയാണ്. വന മഹോത്സവത്തിന്റെ ഭാഗമായി സ്വാഭാവികവനം, നഗരവനം, വിദ്യാവനം,
അതിജീവനവനം, കയർ റൂട്ട് ട്രെയ്നർ എന്നീ പദ്ധതികളും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളും, കരിമ്പുഴയിലെ പതിനെട്ടാമത് വന്യജീവി സങ്കേതവും ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞത് വനംവകുപ്പിന്റെ മികച്ച നേട്ടങ്ങൾ ആയി കാണുന്നവെന്നും മന്ത്രി പറഞ്ഞു.

നെടുങ്ങല്ലൂർപച്ച വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആനപെട്ടകോങ്കൽ- നെടുങ്ങല്ലൂർപച്ച ഉൾവനത്തിൽ വന – പരിസ്ഥിതി പുന:സ്ഥാപന തൈ നടീലും വനയാത്രയും നടത്തിയശേഷമാണ്വനം മന്ത്രിസമാപനച്ചടങ്ങിനായി എത്തിയത്.

തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ നടന്ന ചടത്തിൽ മുഖ്യ വനം മേധാവി പി കെ കേശവൻ അധ്യക്ഷനായി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ
സഞ്ജയൻകുമാർസ്വാഗതം പറഞ്ഞു. തെന്മല ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ സുനിൽ ബാബു, റേഞ്ച് ഓഫീസർ എ കെ ശശികുമാർ, തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ ലൈലജ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.