തലസ്ഥാനത്ത് വെള്ളപ്പൊക്കം, അരുവിക്കര ഡാം തുറന്നുവിടേണ്ടിവന്നു

തിരുവനന്തപുരം: വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ പെയ്ത തോരാമഴിയില്‍ തലസ്ഥാനത്ത് വെള്ളപ്പൊക്കം, അരുവിക്കര ഡാം തുറന്നുവിടേണ്ടിവന്നതുനിമിത്തം കിള്ളിയാര്‍ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.

പൂർണ്ണമായി തകർന്നത് : രണ്ടു വീടുകൾ
ഭാഗികം: 13 വീടുകൾ
വെളളം കയറി ഇറങ്ങിയത് 111 വീടുകൾ
തിരുമല, മണക്കാട്, തയ്ക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളിൽ വെളളം കയറിയിട്ടുണ്ട്. വിശദ റിപ്പോർട്ട് ലഭിച്ചിട്ടില്ല.

തിരുമല, മണക്കാട്, നേമം വില്ലേജുകളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്.

നേമം
ഗവർമെന്റ് വെൽഫയർ യു പി .എസ്.
11 കുടുംബം, 40 അംഗങ്ങൾ
M : 13, F: 16, child: 11

തിരുമല

ഒരു ക്യാമ്പ് 7 കുടുംബം

മണക്കാട് : നെടുങ്കാട് UPS
Total 77 അംഗങ്ങൾ
ജഗതി കരയ്ക്കാട് ലെയിൻ കിള്ളിയാർ കരകവിഞ്ഞെഴുകുന്നു 85 വീടുകളിൽ നിന്നും താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്