ജമ്മു കശ്മീരില്‍ മണ്ണിടിച്ചില്‍, മരണം അഞ്ച്‌

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാല്‍താലില്‍ മണ്ണിടിച്ചിലുണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ അമര്‍നാഥിലേയ്ക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്ന യാത്രാസംഘത്തിലെ അഞ്ചുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്.
മരിച്ചവര്‍ ആരൊക്കയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റോഡില്‍ നിന്നും മണ്ണ് മാറ്റാനുള്ള സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമര്‍നാഥിലേയ്ക്കുള്ള വഴിയില്‍ റയില്‍ പത്രിക്കും ബ്രാരിമാര്‍ഗിനും ഇടയിലാണ് ദുരന്തം സംഭവിച്ചത്.