അഞ്ച് ക്ഷേമനിധി ബോര്‍ഡുകള്‍ മറ്റുള്ളവയില്‍ ലയിപ്പിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന 16 ക്ഷേമനിധി ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്‌സ് ആന്റ് കോമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും.

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡുമായി ചേര്‍ക്കും. കേരള ബീഡി ആന്റ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായുമാണ് സംയോജിപ്പിക്കുക.

ഉയര്‍ന്ന ഭരണച്ചെലവ് കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ബോര്‍ഡുകളുടെയും നിലനില്‍പ്പ് തന്നെ പ്രയാസമായിട്ടുണ്ട്. ബോര്‍ഡുകളില്‍ അംഗമായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തിക്കൊണ്ട് എണ്ണം കുറയ്‌ക്കേണ്ടതു അനിവാര്യമായിരിക്കുകയാണ്.

ഈ പ്രശ്‌നം പഠിക്കാന്‍ ലേബര്‍ കമീഷണര്‍ അധ്യക്ഷനായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ്കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് 16 ബോര്‍ഡുകള്‍ 11 ആയി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഇതു പ്രാവര്‍ത്തികമാക്കുന്നതിന് നിയമനിര്‍മാണം നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സഹായം

കേരളാ സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗെയ്ഡ്‌സ് സംസ്ഥാന കാര്യലയം ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി. കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 300 പിപിഇ കിറ്റ് 3 ലക്ഷം മാസ്‌ക് എന്നിവയും വിതരണം ചെയ്തു. സംസ്ഥനത്ത് 10 വീടുകള്‍ നിര്‍മിച്ചു നല്‍കിയതായും 40 കുട്ടികള്‍ക്ക് ടിവി വിതരണം ചെയ്തതായും 1000 കേന്ദ്രങ്ങളില്‍ പച്ചക്കറി തോട്ടങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദുരിതാശ്വാസം

ആറളം ഫാം തൊഴിലാളികളും ജീവനക്കാരും ചേര്‍ന്ന് ഒരു മാസത്തെ ശബളത്തിന്റെ ആദ്യ ഗഡു 24,19,154 രൂപ.

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ 11,02,777 രൂപ.

പാലക്കാട്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 5 ലക്ഷം രൂപ.

സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ 2,12,000 രൂപ.

സിപിഐ എം കോന്നി ഏരിയ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ സി ജി ദിനേശിന്റെ സ്മരണാര്‍ത്ഥം കുടുംബം 50,000 രൂപ.

എഐവൈഎഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 70,000 രൂപ.

ഇടുക്കി പൂമാല ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്ടി പ്രമോട്ടര്‍മാര്‍ 16,000 രൂപ.

കണ്ണൂരിലെ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ പാഴ്‌വസ്തുക്കള്‍ വിറ്റ് സ്വരൂപിച്ച 10,000 രൂപ.