നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

പാലക്കാട്: ചലച്ചിത്ര നടന്‍ വിജയന്‍ പെരിങ്ങോട് (66) അന്തരിച്ചു.  പെരിങ്ങോട്ടെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  നാല്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു.

സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആയിരുന്ന വിജയന്‍ പിന്നീട് സിനിമയിലേക്ക് ചുവടുമാറുകയായിരുന്നു.  1983ല്‍ പി.എന്‍.മേനോന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അസ്ത്രം’ ആയിരുന്നു ആദ്യ ചിത്രം.  സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് എന്നിവരുടെ ചിത്രങ്ങളിലെ നിറസാനിധ്യമായിരുന്നു അദ്ദേഹം.

മീശമാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുംനാഥന്‍, സെല്ലുലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.