വ്യാജ ഹര്‍ത്താല്‍ ആഹ്വാനം: വിധി 17-ാം തീയതിയിലേക്ക് മാറ്റി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വ്യാജ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ആറു പ്രതികളുടെയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.  വിധി പറയുന്നത് 17-ാം തീയതിയിലേക്ക് കോടതി മാറ്റി വച്ചു.  അമര്‍നാഥ്, ശ്യാം (സുധീഷ്), അഖില്‍, ഗോകുല്‍, എം.ജി.സിറിള്‍, സൗരവ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി വിധി പറയുന്നത്.  സോഷ്യല്‍ മീഡിയ വഴി ഏപ്രില്‍ 16-ാം തീയതി 24 മണിക്കൂര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരുന്നു.  ഇതുവഴി നിരവധി അക്രമ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു.