വ്യാജവാര്‍ത്തകള്‍ തടയാനുള്ള നിയമഭേദഗതി എല്ലാവരുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി

Man reading a newspaper with fake news and lies

തിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്ന പേരില്‍ വ്യാജപ്രചരണം നടക്കുന്നുണ്ട്. നിലവിലുളള വോട്ടര്‍മാരുടെ ലിസ്റ്റ് കാണുന്നതിനുളള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ പച്ച നമ്പര്‍ ബോര്‍ഡുളള സംസ്ഥാന ഊര്‍ജവകുപ്പിന്റെ കാറിന്റെ പടം മതസ്പര്‍ദ്ധ, രാഷ്ട്രീയ വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് പച്ച നിറത്തിലുള്ള ബോര്‍ഡിലാണ്.
ഈ രണ്ട് പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ചിലതു മാത്രമാണ് ഇവിടെ പറയുന്നത്. പിആര്‍ഡിയുടെ ഫാക്ട് ചെക്ക് സംവിധാനം ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ തുറന്നുകാട്ടലിനു പുറമെ നിയമനടപടികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിനന്ദനം

മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാനും ഒരു സമൂഹത്തിന്റെ കരുത്തായി മാറുന്നത്. ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ചുകൊണ്ട് കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചുതന്നത് ഈ മാതൃകയാണ്.
തന്റെ അധ്വാനത്തിന്റെ ഒരു പങ്ക് അവര്‍ കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. മനുഷ്വത്വത്തിന്റെ നിഷ്‌കപടമായ ഈ ആവിഷ്‌കാരങ്ങള്‍ നമുക്ക് ഏവര്‍ക്കും പ്രചോദനമായിത്തീരട്ടെ.