ജന്മദിനാഘോഷ നിറവിൽ ഫഹദ്; ട്രാൻസ് സെറ്റിൽ നസ്രിയയ്‌ക്കൊപ്പം ജന്മദിനമാഘോഷിച്ച് താരം

ഷൂട്ടിങ് സെറ്റിൽ ജന്മദിനം ആഘോഷിച്ച് ഫഹദ് ഫാസിൽ. ട്രാൻസ് സിനിമയുടെ സെറ്റിലാണ് നസ്രിയക്കൊപ്പം താരം പിറന്നാൾ ആഘോഷിച്ചത്. സംവിധായകനായ ഗൗതം മേനോൻ, അൻവർ റഷീദ്, അമൽ നീരദ് അടക്കമുള്ളവർ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

 

View this post on Instagram

 

#Fahadhfaasil celebrating his Birthday with #Trance team !

A post shared by Movie Monks (@movie.monks) on

ഈ വര്‍ഷം ആരാധകര്‍ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായ ‘ട്രാന്‍സ്’ ഡിസംബറില്‍ തിയറ്ററുകളിലെത്തും. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസിലാണ് നായകന്‍.

കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സ് ചിത്രീകരിക്കുന്നു. കന്യാകുമാരി, കൊച്ചി, മുംബൈ, പോണ്ടിച്ചേരി, ആംസ്റ്റെർഡാം എന്നിവയാണ് പ്രധാനലൊക്കേഷൻ.

2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.