അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്റെ കണ്ണുകൾ കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, ചൂളില്ല- ചർച്ചയായി എസ്എഫ്ഐ നേതാവിന്റെ കുറുപ്പ്

കൊല്ലം: ഫേസ്ബുക്കിലൂടെ വരുന്ന ഓരോ വ്യക്തികളുടെ വ്യക്തിപരമായ പോസ്റ്റുകൾ പല വിധത്തിൽ ചിന്തിപ്പിക്കുന്നതാണ്. അത്തരത്തിൽ പല പോസ്റ്റുകളും നമ്മൾ കാണാറുമുണ്ട്. അമ്മയുടെ വിവാഹമായിരുന്നു. അത് ലോകത്തോട് വിളിച്ചുപറഞ്ഞ് ഒരു മകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏറെ പേർ സ്വീകരിച്ചിരിക്കുകയാണ് . കൊല്ലം സ്വദേശിയും, എസ എഫ് ഐ നേതാവുമായ ഗോകുൽ ശ്രീധർ ആണ് ഈ പോസ്റ്റിട്ടത്.

വിവാഹമോചനത്തിന് ശേഷം ഒരു രണ്ടാം വിവാഹം അംഗീകരിക്കാന്‍ മടിക്കുന്ന സമൂഹത്തിന് മുന്നിലാണ് ഒരു മലയാളി യുവാവ് ഈ കുറിപ്പിട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ അത് വൈറലായി കമന്റുകള്‍ നിറഞ്ഞു. ഇന്നത്തെ കാലത്തു ഒരു സ്ത്രീ രണ്ടാം വിവാഹം കഴിക്കുമ്പോൾ സമൂഹത്തിൽ നേരിടുന്നത് നിരവധി വിമർശനങ്ങളും കുത്തു വാക്കുകളുമാണ്. ഒരാളുടെ വ്യക്തിപരമായ ജീവിതത്തിലേക്ക് എത്തി നോക്കുന്ന പൊതുവെ കണ്ടു വരുന്ന ശീലം. മറ്റുള്ളവരുടെ ജീവിതത്തിൽ നിനക്ക് എന്ത് കാര്യം എന്ന് ചിന്തിച്ചു ഒരുപാട് മാറേണ്ടിയിരിക്കുന്നു നമ്മുടെ സമൂഹം. ഫേസ്ബുക് കുറിപ്പിൽ തനിക്ക് ജന്മം നല്‍കിയ അമ്മ അതും അച്ഛന്റെ മര്‍ദനങ്ങള്‍ ഏറ്റുവാങ്ങി സഹിക്കവയ്യാതെ ഒടുവില്‍ മകന്റെ കൈപിടിച്ച് വീട് വിട്ടിറങ്ങിയതും മകന്‍ കുറിക്കുന്നു. അമ്മയുടെ വിവാഹമായിരുന്നു. അത് രഹസ്യമാക്കി വെക്കേണ്ട ആവശ്യമില്ല. വിവാഹമംഗളങ്ങള്‍ ആശംസിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ഇങ്ങനെ

ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാന്‍ പറ്റാത്ത ആളുകള്‍ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകള്‍കൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്, അങ്ങനെ നോക്കിയാല്‍ തന്നെ ഇവിടെ ആരും ചൂളി പോകില്ല.

ജീവിതം മുഴുവന്‍ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയില്‍ നിന്ന് ചോരയൊലിക്കുമ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്?,അന്ന് അമ്മ പറഞ്ഞത് ഓര്‍മ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്,ഇനിയും സഹിക്കുമെന്ന്.അന്ന് ആ വീട്ടില്‍ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാന്‍ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്.

യൗവനം മുഴുവന്‍ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാന്‍ ഉണ്ട്.കൂടുതല്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി. എന്തായാലും പോസ്റ്റ് നിരേവതി പേർ ഏറ്റെടുത്തത്തിട്ടുണ്ട്.