ഫേസ്ബുക്കിലെ വ്യക്തി വിവരം ചോര്‍ത്തല്‍; ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഡല്‍ഹി: 2017ല്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ഫേസ്ബുക്കില്‍നിന്ന് വിവരങ്ങള്‍ ആവശ്യപ്പെട്ടത് 22024 തവണ.  യുഎസ് ആണ് ഇത്തരത്തില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടതില്‍ ഒന്നാം സ്ഥാനത്ത്. 65000 തവണയാണ് യുഎസ വിവരങ്ങള്‍ ആവശ്യപ്പെട്ടത്.  രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. നിയമപരമായി നല്‍കാവുന്ന 53 ശതമാനം അപേക്ഷകളിലാണ് വിവരം കൈമാറിയത്.

ഉള്ളടക്കങ്ങളില്‍ തന്നെ 1914 എണ്ണം 2017ല്‍ തടഞ്ഞു. വിദ്വോഷ പ്രസംഗം, വര്‍ഗീയപരമാര്‍ശങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടവയാണ് ഉള്ളടക്കത്തില്‍ തന്നെ വിലക്കിയത്.  നിയമപാലന ഏജന്‍സികളുടെയും കേന്ദ്ര ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെയും ആവശ്യപ്രകാരമാണിത്.