കൊച്ചിയില്‍ വന്‍ ലഹരി വേട്ട; എക്‌സൈസ് പിടികൂടിയത് 30 കോടിയുടെ ലഹരിവസ്തുക്കള്‍, രണ്ട് പേര്‍ കസ്റ്റഡിയില്‍

കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരി വേട്ട. കഴിഞ്ഞ ദിവസം കൊച്ചിയില്‍ എക്‌സൈസ് പിടികൂടിയത് 30 കോടിയുടെ ലഹരിവസ്തുക്കള്‍. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര കണ്ണികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയും രൂപ മൂല്യം വരുന്ന ലഹരിവസ്തുക്കള്‍ പിടികൂടുന്നത്.

എംടിഎംഎ എന്ന ലഹരിവസ്തുവാണ് എക്‌സൈസ് പിടിച്ചെടുത്തത്. അഞ്ച് കിലോയോളം വരുന്ന മെഥിലിന്‍ ഡയോക്‌സി മെഥാം ഫിഥമിനുമായി പാലക്കാട് സ്വദേശികളായ രണ്ട് പേരെയാണ് എക്‌സൈസ് പിടികൂടിയത്. കൊച്ചി നെടുമ്പാശ്ശേരിയ്ക്കടുത്താണ് ഇവരെ എക്‌സൈസ് പിടികൂടിയത്.കേരളത്തില്‍ ഇതാദ്യമായാണ് ഇത്രയധികം എംടിഎംഎ പിടികൂടിയത്.

മദ്യനിരോധനത്തിന് ശേഷം കേരളത്തിലേക്ക് ലഹരി വസ്തുക്കളുടെ ഒഴുക്ക് കൂടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്രയും രൂപയുടെ ലഹരി വസ്തുക്കള്‍ പിടികൂടിയത് ആശങ്കയുളവാക്കുന്നതാണ്.