ഇ പി ജയരാജൻ തിരിച്ചെത്തിയതോടെ മന്ത്രിസഭയിൽ പുനഃസംഘടന; കെ.ടി. ജലീലിനും സി.രവീന്ദ്രനും വകുപ്പുകൾ നഷ്ടമാകും

തിരുവനന്തപുരം: സി.പി.എം നേതാവും മുന്‍മന്ത്രിയുമായിരുന്ന ഇ.പി. ജയരാജന്‍ മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. വ്യവസായ വകുപ്പ് ജയരാജന് നല്‍കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായി. നിലവില്‍ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി മൊയ്‌തീന് തദ്ദേശ സ്വയം ഭരണം നല്‍കും. തദ്ദേശ സ്വയം ഭരണം നിലവിൽ കൈകാര്യം ചെയ്തിരുന്ന കെ.ടി.ജലീലിന് ഉന്നത വിദ്യാഭ്യാസം, സാമൂഹ്യ ക്ഷേമം എന്നീ വകുപ്പുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.  ഇതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സി.രവീന്ദ്രന് നഷ്ടമാകും

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സി.പി.ഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സി.പി.ഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തുകയും ചെയ്‌തു. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ്‌ ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.