ബച്ചന്‍ കുടുംബത്തിനാകെ കൊവിഡ്, ഐശ്വര്യ, അഭിഷേക്, മകള്‍ എന്നിവര്‍ക്കും രോഗം

മുംബൈ: ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ സ്രവ പരിശോധനയില്‍ കോവിഡ് സ്ഥീരീകരിച്ചു.
ജയ ബച്ചന്റെ സ്രവ പരിശോധാഫലം നെഗറ്റീവാണെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ഥോപ് ട്വീറ്റ് ചെയ്തു.
ആദ്യം കോവിഡ് സ്ഥിരീകരിച്ചത് അമിതാഭ് ബച്ചനാണ്. തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ബച്ചന്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. തൊട്ടുപിന്നാലെ അസുഖം സ്ഥിരീകരിച്ചുവെന്ന് അഭിഷേകും വ്യക്തമാക്കി. ബച്ചന്റെ വസതിയായ ജസ്ല അണുവിമുക്തമാക്കി. ജോലിക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കി.