ഇംഗ്ലണ്ടിന് റെക്കാഡ് സ്‌കോര്‍ 6 പ്രീക്വാര്‍ട്ടറില്‍, കെയിന് ഹാട്രിക്, പാനമ ഒരു ഗോളടിച്ചു

നിഷ്‌നി നൊവ്‌ഗൊറോഡ്: ലോകകപ്പ് ഗ്രൂപ്പ് ജി രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് രണ്ടുഗോളിന് മുന്നിലായി. എട്ടാം മിനിറ്റില്‍ സ്റ്റോണ്‍സും 22 മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കാനെയുമാണ് ഗോള്‍ നേടിയത്. ഇംഗ്ലണ്ടിന്റെ ലിങ്കാഡിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് പെനാല്‍റ്റി നല്‍കിയത്.
ഇംഗ്ലണ്ട് രണ്ടു കളികളിലായി ഇതുവരെ നേടിയ നാലു ഗോളുകളില്‍ മൂന്നും കാനെ ആണ് നേടിയത്.
ഇന്നു ജയിച്ചാല്‍ ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍ കടക്കും. ആദ്യമത്സരത്തില്‍ ടുണിഷ്യയെ 2-1ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. പാനമയാകട്ടെ ബെല്‍ജിയത്തില്‍ നിന്ന് മൂന്നു ഗോള്‍ വാങ്ങി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇന്നു തോറ്റാല്‍ അവര്‍ക്ക് നാട്ടിലേക്ക് വണ്ടികയറാം. ഗ്രൂപ്പില്‍ ബെല്‍ജിയം ഇതിനകം പ്രീക്വാര്‍ട്ടറില്‍ കടന്നുകഴിഞ്ഞു. അതിനാല്‍ ഈ ഗ്രൂപ്പിലെ ജേതാക്കളെ കണ്ടെത്താന്‍ വലിയ പ്രയാസമില്ല.

  • മൂന്നാം ഗോളടിച്ചത് ലിങ്കാര്‍ഡ്
  • പാനമയുടെ എസ്‌കോബാര്‍ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി
  • കാനെ പെനാല്‍റ്റിയിലൂടെ രണ്ടാം ഗോള്‍ നേടി
  • കാനെയ്ക്കും സ്റ്റോണിനും ഡബിള്‍
  • പാനമ ഒരു ഗോൾ മടക്കി നാണക്കേട് ഒഴിവാക്കി
  • ലോകകപ്പിലെ പാനമയുടെ ആദ്യത്തെ ഗോൾ
  • ക്യാപ്റ്റൻ ബലോയ് ആണ് ഗോളടിച്ചത്. ഒരു ഫ്രീകിക്ക് ആണ് ഗോളാക്കിയത്.
  • 62മിനിറ്റില്‍ കെയിന്‍ ഗോളടിച്ചു
  • കെയിന് ഹാട്രിക്‌