ക്രൊയേഷ്യ-ഫ്രാന്‍സ് ഫൈനല്‍, ക്രൊയേഷ്യ ഇംഗ്ലണ്ടിനെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക്‌, ക്രൊയേഷ്യ ഫൈനലിലെത്തുന്നത് ഇതാദ്യം

മോസ്‌കോ: റഷ്യന്‍ ലോകകപ്പിനായി പോരാടുന്നത് ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലായിരിക്കും. ഇന്നു നടന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ടാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലിലെത്തുന്നത്. ക്രൊയേഷ്യക്കുവേണ്ടി 68 മിനിറ്റില്‍ പെരിസിക് അടിച്ച ഗോളും എക്‌സ്ട്രാ ടൈമിന്റെ 109 മിനിറ്റില്‍ മാന്‍ഡ്‌സുകിക് അടിച്ച ഗോളുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ ഇംഗ്ലണ്ട് താരം ട്രിപ്പിയര്‍ ഒരു ഫ്രീകിക്കിലൂടെ ലീഡ് നേടി ക്രൊയേഷ്യയെ ഞെട്ടിച്ചെങ്കിലും തുടര്‍ന്ന് പടക്കുതിരകളെപ്പോലെ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതാണ് കണ്ടത്. ഫുള്‍ടൈമില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് തുല്യത പാലിച്ചു. എക്‌സ്ട്രാടൈമിന്റെ ആദ്യപകുതിയിലും നില അതുതന്നെയായിരുന്നു. എന്നാല്‍ 109 മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് മാന്‍സുകിക് ഒരു സൂപ്പര്‍ ഗോളിലൂടെ ലീഡ് നേടുകയായിരുന്നു. തുടര്‍ന്നും ക്രൊയേഷ്യയുടെ ആക്രമണമാണ് കണ്ടത്.

ജൂലായ് 15 നാണ് ഫൈനല്‍. മോസ്‌കോയിലെ ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ രാത്രി 11.30നാണ് മത്സരം.
മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള മത്സരം ജൂലായ് 14ന് സെന്റ്പീറ്റേഴ്‌സ്‌ബെര്‍ഗ്ഗ് സ്റ്റേഡിയത്തിലാണ്. ബെല്‍ജിയവും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം.

 • ആദ്യപകുതിയില്‍ പന്തടക്കത്തില്‍ ക്രൊയേഷ്യയായിരുന്നു മുന്നില്‍- 52 ശതമാനം
 • എന്നാല്‍, അഞ്ചാംമിനിറ്റിലെ സൂപ്പര്‍ ഫ്രീകിക്ക് അവരുടെ ചങ്ക് തകര്‍ത്തുകളഞ്ഞു.
 • ഇംഗ്ലണ്ട് ജയിച്ചാല്‍ ഫ്രാന്‍സുമായി ഫൈനല്‍
 • ഗോളടിക്കാനുള്ള ശ്രമം ക്രൊയേഷ്യക്ക് ആറുതവണ കിട്ടിയപ്പോള്‍ ഇംഗ്ലണ്ടിന് അഞ്ചുതവണയേ കിട്ടിയുള്ളൂ.
 • ആദ്യ പകുതിയില്‍ ആര്‍ക്കും ചുവപ്പുകാര്‍ഡോ മഞ്ഞക്കാര്‍ഡോ ലഭിച്ചില്ല
 • പാസ് കൃത്യതയില്‍ ഇരുവരും തുല്യനില പാലിക്കുന്നു.
 • 78000 ആരാധകര്‍ ഫുട്ബാള്‍ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തി
 • ക്രൊയേഷ്യയുടെ റെബിക്കിന് രണ്ടാം മഞ്ഞക്കാര്‍ഡ്‌
 • ഇംഗ്ലണ്ടിന്റെ വാക്കര്‍ക്ക് മഞ്ഞക്കാര്‍ഡ്
 • ക്രൊയേഷ്യ ഗോള്‍മടക്കി (1-1)
 • പെരിസിക് 68 മിനിറ്റില്‍ ഗോള്‍ മടക്കിയത് ഉഗ്രന്‍ ഗോളില്‍