പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് കൊളംബിയയെ തോല്പിച്ചു, 4-3 ന്‌

സ്പാര്‍ട്ടക് സ്‌റ്റേഡിയം: ങറഷ്യന്‍ ലോകകപ്പിലെ വളരെ ആവേശകരമായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ എക്‌സ്ട്രാ ടൈമും നീണ്ട മത്സരത്തില്‍ ഇംഗ്ലണ്ടും കൊളംബിയയും ഓരോ ഗോള്‍ നേടി തുല്യ നില പ്രാപിച്ചതിനെത്തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കൊളംബിയയെ 4-3 ന് തോല്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട് സ്വീഡനെ നേരിടും.
ആദ്യ പകുതിയില്‍ ആരും ഗോളടിച്ചില്ല. രണ്ടാം പകുതിയിലാണ് ഇരു ടീമുകളും ഓരോ ഗോളടിച്ചത്. തുടര്‍ന്ന് അധികസമയത്തേക്ക് നീണ്ട കളിയില്‍ ആരും ഗോളടിച്ചില്ല. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ടാണ് ആദ്യം ഒരു കിക്ക് പാഴാക്കിയത്. എന്നാല്‍, പിന്നീട് കൊളംബിയ രണ്ട് കിക്കുകള്‍ പാഴാക്കിയതോടെ ഇംഗ്ലണ്ടിന് വഴി തെളിഞ്ഞു.

റഷ്യയിലെ മിനയുടെ മൂന്നാമത്തെ ഗോളാണ്.

അതും ഒരു റെക്കാഡാണ്- ഒരു ലോകകപ്പില്‍ ഒരു ഡിഫന്‍ഡര്‍ മൂന്ന് ഗോളടിക്കുന്നത് ആദ്യം.

1998ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പിന്റെ തനിപ്പകര്‍പ്പ് മത്സരമായിരിക്കും ഇന്നത്തേത്. അന്ന് ഇംഗ്ലണ്ട് കൊളംബിയയെ രണ്ടു ഗോളിന് തകര്‍ത്തിരുന്നു.
ഗ്രൂപ്പ് ജിയില്‍ ടുണിഷ്യക്കെതിരെ കളിച്ച അതേ ലൈനപ്പ് തന്നെയാണ് ഇന്നും ഇംഗ്ലണ്ട് ഇറക്കുന്നത്.

  • റഷ്യയിലെ മിനയുടെ മൂന്നാമത്തെ ഗോളാണ്.
  • അതും ഒരു റെക്കാഡാണ്- ഒരു ലോകകപ്പില്‍ ഒരു ഡിഫന്‍ഡര്‍ മൂന്ന് ഗോളടിക്കുന്നത് ആദ്യം.
  • ഈ കളിയില്‍ ജയിക്കുന്നവര്‍ സ്വീഡനുമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കും
  • 57 മിനിറ്റില്‍ ഹാരി കെയിനാണ് ഗോളടിച്ചത്
  • കെയിനിന്റെ ആറാമത്തെ ഗോള്‍
  • ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡിനരികെ കെയിന്‍
  • പെനാല്‍റ്റി കിക്ക് ആണ് കെയിന്‍ മുതലാക്കിയത്.
  • കൊളംബിയന്‍ താരം റോഡ്രിഗ്‌സ് പരിക്കേറ്റ് പുറത്തായി