ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം, കേരളത്തില്‍ 23ന് | Live Updates

ഡല്‍ഹി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു.

22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ് , കേരള, മേഘാലയ, മിസോറാം, നാഗാലാന്‍റ്, തമിഴ്നാട്, പഞ്ചാബ്, തെലങ്കാന, തമിഴനാട്, ഉത്തരാഖണ്ഡ്, ആന്‍റമാന്‍, ലക്ഷദ്വീപ് തുടങ്ങിയ 22 ഇടങ്ങളില്‍ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും

കേരളത്തില്‍ 23ന്

വോട്ടെണ്ണല്‍ മേയ് 23
ഒന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11-91 സീറ്റ്
രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 18
മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 23-115 സീറ്റ്

നാലാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-  71 സീറ്റ്
അഞ്ചാം ഘട്ട വോട്ടെടുപ്പ് മേയ് 6- 51 സീറ്റ്

ആറാം ഘട്ട വോട്ടെടുപ്പ് മേയ് 12 – 59 സീറ്റ്

ഏഴാം ഘട്ട വോട്ടെടുപ്പ് മേയ് 19

സാമൂഹ്യമാധ്യമ പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടും

പെയ്ഡ് ന്യൂസ് പാടില്ല

വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം

 തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനിന്‍റെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും.

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകള്‍

രാജ്യത്ത് പത്ത് ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.

വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉണ്ടാകുമെന്ന് തെര. കമ്മീഷന്‍.

രാജ്യത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍
രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950

എല്ലാ വോട്ടിങ് മെഷീനിലും വിവിപാറ്റ് സംവിധാനം
ഈ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിങ് മെഷീനും ഇവിഎം സംവിധാനത്തില്‍ വിവിപാറ്റ് ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. പോളിങ് ബൂത്തുകളില്‍ കുടിവെള്ളമടക്കമുള്ള സംവിധാനമൊരുക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു
17ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം ദില്ലിയില്‍ തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ, കമ്മീഷന്‍ അംഗങ്ങളായ സുശീല്‍ ചന്ദ്ര, അശോക് ലവാസ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നു

തെരഞ്ഞെടുപ്പ് പ്രഖ്യാപനം; വാര്‍ത്താസമ്മേളനം ആരംഭിച്ചു
ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറ കാര്യങ്ങള്‍ വിശദീകരിക്കുന്നു

തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ രാജ്യമാകെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും

പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം അഞ്ച് മണിക്ക്
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിലേക്ക്. പതിനേഴാം ലോക്‌സഭയിലേക്കുള്ള അംഗങ്ങളെ കണ്ടെത്തുന്നതിനായുള്ള പൊതുതെരഞ്ഞെടുപ്പിന്റെ തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് അഞ്ച് മണിക്ക് പ്രഖ്യാപിക്കും

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പ്
ലോകത്തെ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്യുന്ന തെരഞ്ഞെടുപ്പാണ് നടത്തേണ്ടത് എന്നതിനാല്‍ വിപുലമായ ആസൂത്രണവും തയ്യാറെടുപ്പുകളുമാണ് പൊതുതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്