പരിസ്ഥിതി: നിശ്ചിത സമയത്തു തന്നെ കേന്ദ്രത്തിന് മറുപടികൊടുക്കും: മുഖ്യമന്ത്രി

The Fog Munnar Resort and hotel with independent villas and honeymoon cottages

തിരുവനന്തപുരം. പരിസ്ഥിതി സംബന്ധിച്ച് കേന്ദ്രത്തിന് നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറുപടി കൊടുക്കും. ഇപ്പോള്‍ ഉള്ളതിനോട് പൊതുവെ യോജിക്കുന്ന നിലയല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്.

റെഡ് ക്രസന്റ്്

വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്റ് സ്‌പോണ്‍സര്‍ ചെയ്ത ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്.

ലൈഫ് മിഷന്റെ മൂന്നാംഘട്ടത്തില്‍ തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്‌നോ
ളജി ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചത്.

യുഎഇ റെഡ് ക്രസന്റ് അതോറിറ്റി ടീം അവരുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയുടെ നേതൃത്വത്തില്‍ എത്തിയാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്. 11.07.2019നാണ് റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി അടക്കം നാല് യുഎഇ പൗരന്‍മാരും, എം.എ. യൂസഫലിയും യോഗത്തില്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്റര്‍ നിര്‍മിച്ച് നല്‍കുന്നതിന് 3 ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യുഎഇ ദിര്‍ഹം കേരള സര്‍ക്കാരിന് സഹായമായി നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്ക് ആണ് എംഒയുവില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് പ്രത്യേകം എഗ്രിമെന്റുകള്‍ വെക്കണമെന്ന കാര്യവും എംഒയുവില്‍ ഉള്‍പ്പെടുന്നു.

റെഡ് ക്രസന്റ് സംസ്ഥാനത്തിന് നല്‍കാനുദ്ദേശിക്കുന്ന സഹായം ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്ന ഭവനസമുച്ചയത്തിന് ഉപയുക്തമാക്കാമെന്നും, ഹെല്‍ത്ത് സെന്ററും അവിടെത്തന്നെ ആലോചിക്കാമെന്നും ഈ യോഗത്തില്‍ തീരുമാനിച്ചു. റെഡ് ക്രസന്റ് പണമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കു
ന്നില്ലെന്നും, അവര്‍ തന്നെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടം പണിത് സര്‍ക്കാരിന് കൈമാറുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നും റെഡ് ക്രസന്റ് ജനറല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 ആഗസ്റ്റ് മാസ
ത്തില്‍ തുടങ്ങി 2020 ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാ
യിരുന്നു പ്ലാന്‍. കോവിഡ് 19 മൂലം പണി താമസിച്ചു. 2020 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നു. 500 ച.അടി വിസ്തീര്‍
ണ്ണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തില്‍ നിര്‍മിക്കപ്പെടുന്നത്.
റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജന്‍സിയെ കണ്ടുപിടിച്ചതും, കരാര്‍ നല്‍കിയതും, അവരുമായി പണമിടപാടുകള്‍ നടത്തുന്നതുമെല്ലാം റെഡ് ക്രസന്റു നേരിട്ടാണ്.

ഇതേ രീതിയില്‍ മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റു പല സ്ഥാപ
നങ്ങളും വീടുകള്‍ നിര്‍മിക്കാന്‍ തയ്യാറാവുകയും ആ പദ്ധതി നടപ്പാവുകയും ചെയ്തിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് അറിയാമല്ലോ.

പ്രളയ ഫണ്ട് കൃത്യമായി ചെലവഴിക്കുന്നില്ല, പുത്തുമലയിലും കവളപ്പാറയിലും ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിയില്ല എന്നീ ആക്ഷേപങ്ങള്‍:

പ്രളയ ഫണ്ട് കൃത്യമായി ചെലവഴിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായം പരമാവധി എത്തിച്ചിട്ടുണ്ട്.

പുത്തുമല: പുത്തുമലയില്‍ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 2 തമിഴ്‌നാട് സ്വദേശികള്‍ അടക്കമുള്ളവര്‍ക്ക് ഈ തുക വിതരണം ചെയ്തു.

96 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇതില്‍ 44 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടു വെക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിച്ചു. 52 കുടുംബങ്ങള്‍ ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹം എന്നറിയിച്ചു. അതിനായി ഹര്‍ഷം പദ്ധതി ആവിഷ്‌ക്കരിച്ചു. അവിടെ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഇവര്‍ക്കുള്ള വീട് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം നല്‍കും. ഒട്ടനവധി സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ബാക്കി തുക നല്‍ക്കും.

കവളപ്പാറ: 59 ജീവനുകളാണ് കവളപ്പാറ ദുരന്തത്തില്‍ നമുക്ക് നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.

കവളപ്പാറയിലും സമീപ പ്രദേശങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വീട് നിര്‍മ്മാണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്.

67 പേര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ പദ്ധതി തയ്യാറാക്കി. 6.7 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഓരോ ഘട്ടം പിന്നിടുമ്പോള്‍ പണം കൈമാറുകയാണ് ചെയ്യുന്നത്.
33 കുടുംബങ്ങള്‍ക്ക് ശ്രീ എം.എ. യൂസഫ് അലി വീട് വച്ചു നല്‍കു
ന്നുണ്ട്. സ്ഥലത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി. വീടിനുള്ള ആദ്യ ഗഡുവും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സര്‍ക്കാര്‍ മുന്‍കൈ
യില്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിലത് പൂര്‍ത്തിയായി കൈമാറിയിട്ടുമുണ്ട്.

പോത്തുകല്ല് ചളിക്കല്‍ കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. സര്‍ക്കാര്‍ വാങ്ങിയ ഭൂമിയില്‍ ഫെഡറല്‍ ബാങ്കാണ് വീട് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ 1,72,31,500 കോടി രൂപ ഇതിനായി ചെലവഴിച്ചു.

ഇത്തരം ദുരന്തം നേരിട്ടവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതേ നിലപാടാണ് രാജമലയിലെ അപകടത്തിന്റെ കാര്യ
ത്തിലും സ്വീകരിക്കുന്നത്. അവിടെയാണ് പത്തുലക്ഷം കൊടുത്തില്ല അഞ്ചുലക്ഷമേ പ്രഖ്യാപിച്ചു എന്നും മറ്റും പ്രചാരണമുണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്.

സഹായം

സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനയായ എകെജിസിടിയുടെ തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മറ്റികള്‍ ചേര്‍ന്ന് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2,66,750 രൂപ അതത് കോര്‍പ്പറേഷനുകള്‍ക്ക് കൈമാറി.

കാസര്‍കോട്, രാവണേശ്വരം ഹയര്‍സെക്കന്ററി സ്‌കൂള്‍ പിടിഎ സ്‌പോണ്‍സര്‍ഷിപ്പ് വഴി 32 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ദുരിതാശ്വാസം

കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂഷന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ 65,51,613 രൂപ.

എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി 6,65,500 രൂപ.

എല്‍ഐസി ക്ലാസ്സ് വണ്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല 3 ലക്ഷം രൂപ.

ബാലസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി, ചോറോട് നെല്ല്യങ്കര യൂണിറ്റ് കമ്മിറ്റി 1,89,656 രൂപ.

പെരിന്തല്‍മണ്ണയിലെ സഖാവ് മൂസക്കുട്ടി, സഖാവ് ആര്‍.എന്‍ മനഴി ചാരിറ്റബിള്‍ ട്രസ്റ്റ് 1,67,150 രൂപ.

എഐവൈഎഫ് തൃശൂര്‍ മണ്ഡലം കമ്മിറ്റി 1,20,000 രൂപ.

സിപിഐ എം മടിക്കൈ സൗത്ത് ബങ്കളം ലോക്കല്‍ കമ്മിറ്റി ശില്‍പങ്ങള്‍ ലേലം ചെയ്തും ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചും ലഭിച്ച
1,01,222.

എഐവൈഎഫ് ചാഴൂര്‍ വില്ലേജ് കമ്മിറ്റി 1 ലക്ഷം രൂപ.

ഒപിഎസി ഒഞ്ചിയം 40,110 രൂപ.

ദേശാഭിമാനി വായനശാല, വെസ്റ്റ് വെങ്ങോല 35,000 രൂപ.

പാലിയേറ്റീവ് കെയര്‍ ഡ്രൈവേഴ്‌സ് യൂണിറ്റ് തിരുവനന്തപുരം ജില്ല 30,000 രൂപ.

കണ്ണൂര്‍, ചെമ്പന്‍തൊട്ടി ചെറുപുഷ്പം യുപി സ്‌കൂള്‍ പ്രഥമാധ്യാപകനായി വിരമിച്ച ലാസര്‍ പെന്‍ഷന്‍ തുക 30,351 രൂപ.

ആര്‍ രാധാകൃഷ്ണന്‍, പരിഷദ് ഭവന്‍ 30,000 രൂപ.

പെരളശ്ശേരി റിജോയ്‌സ് വി. രാധ ടീച്ചര്‍ പെന്‍ഷന്‍ തുക 25000 രൂപ.

ത്രീ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, ചേരിയ്ക്കല്‍ 25,000 രൂപ.

പെരിന്തല്‍മണ്ണയിലെ പി.ടി. അരുണ്‍കുമാര്‍ സാംസ്‌ക്കാരിക സമിതി 25,000 രൂപ.

ഗ്രാമീണോദയം പബ്ലിക്ക് ലൈബ്രറി, മുറിവിലങ്ങ് 25,500 രൂപ.

യുവത കലാസമിതി, കരിമ്പനപ്പാലം 24,310 രൂപ.

പരിയാരം പ്രതിഭ ക്ലബ് 15,000 രൂപ.