കോംഗോയിലെ എബോള രോഗബാധിതര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയി

കിന്‍ഷാസ: കോംഗോയില്‍ എബോള രോഗം വ്യാപിക്കുന്നു. രോകം ബാധിച്ച് എംബന്‍ഡക നഗരത്തിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മൂന്ന് പേര്‍ ചാടിപ്പായി. ഇവരെ പിടികൂടിയെങ്കിലും രണ്ടുപേര്‍ മരിച്ചതായാണ് അധികൃതര്‍ പറയുന്നത്. എബോളബാധ തടയാന്‍ വിധഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്.

എബോള രോഗം ബാധിച്ച് കഴിഞ്ഞ ദിവസം നേഴ്‌സ് ഉള്‍പ്പെടെ ഇതുവരെ 27 പേരാണ് മരിച്ചത്. 2014-15 കാലത്ത് പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ഏകദേശം 11,000 പേരാണ് എബോള രോഗം ബാധിച്ച് മരിച്ചത്. ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലും എബോള പടര്‍ന്ന് പിടിച്ചിരുന്നു.