കൊവിഡ് നിയന്ത്രണങ്ങൾ ഊർജിതമാക്കാൻ ഡിവൈഎസ്പിമാർ നേരിട്ട് നിരത്തിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് പുതിയ പദ്ധതികളുമായി കേരള പോലീസ്. റോഡിലും വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്നുമാണ് ഡിജിപി വിളിച്ച അവലോകന യോഗത്തിന്‍റെ തീരുമാനം. നിരത്തുകളിലെ പരിശോധനകൾക്ക് ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നൽകും. നിരത്തുകളിൽ കൊവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി ഡിവൈഎസ്പിമാര്‍ നേരിട്ട് നേതൃത്വം നൽകും.