എ.ഐ.വൈ.എഫിന് പുറകേ കൊടികുത്തലുമായി ഡി.വൈ.എഫ്‌.ഐ

കോഴിക്കോട്: സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഡി.വൈ.എഫ്.ഐയുടെ കൊടി കുത്തല്‍. മത്സ്യ കൃഷിക്കായി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഡി.വൈ.എഫ്.ഐ തടഞ്ഞു. സ്ഥലം കോര്‍പ്പറേഷന്‍ കളിസ്ഥലം നിര്‍മിക്കാന്‍ ഏറ്റെടുക്കുമെന്ന് പറഞ്ഞാണ് നിര്‍മാണം തടഞ്ഞിരിക്കുന്നത്. 2 മാസം മുമ്പാണ് കൊടികുത്തിയത്. സ്ഥലത്തെ ചുറ്റുമതിലും അടിച്ച് തകര്‍ത്തു. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.