ദുല്‍ഖര്‍ സല്‍മാന്റെ മഹാനടി കേരളത്തിലെത്താന്‍ വൈകും

 

ജമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ടോളിവുഡ് ചിത്രം മഹാനടി കേരളത്തില്‍ റിലീസാകാന്‍ വൈകും. മെയ് 9ന് റിലീസാകുന്ന ചിത്രം ആദ്യ പ്രദര്‍ശനം ആന്ധ്രയിലെയും തെലുങ്കാനയിലെയും തീയേറ്ററുകളിലാണ്. അതു കഴിഞ്ഞ് 11നാണ് കേരളത്തിലെയും തമിഴ്‌നാട്ടിലെയും തീയേറ്ററുകളില്‍ എത്തുന്നത്.

ഓകെ കണ്‍മണി, 100 ഡെയ്‌സ് ഓഫ് ലൗ, കലി തുടങ്ങിയ പല പ്രധാന സിനിമകളും തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ തെലുങ്കില്‍ ആദ്യമായിട്ടാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.