ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്: മലയാളി യുവാവിന് ആറരക്കോടി

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോ നറുക്കെടുപ്പില്‍ ആറരക്കോടി മലയാളിക്ക്. ധനേഷ് എന്ന 25 കാരനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് ധനേഷ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കാളിയാകുന്നത്. ധനേഷിന് പുറമെ ഒരു ജോര്‍ദാനിയന്‍ സ്വദേശിക്കും ഒരു മില്ല്യണ്‍ യുഎസ് ഡോളറിന്റെ സമ്മാനം നറുക്കെടുപ്പില്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒന്നര വര്‍ഷമായി ദുബായില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ധനേഷ്. അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ നേരം വിമാനത്താവളത്തില്‍ വെച്ചാണ് ധനേഷ് ലോട്ടറി ടിക്കറ്റ് എടുത്തത്. 266 സീരിസിലെ 4255 എന്ന നമ്പറിലെ ടിക്കറ്റാണ് യുവാവ് എടുത്തത്.