ശ്രാവണ്‍ മുകേഷിന്റെ കല്യാണത്തില്‍ ദുല്‍ഖറിന്റെ പാടുന്നു ടീസർ കാണാം.

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന കല്യാണം എന്ന ചിത്രത്തിനായി ദുല്‍ഖര്‍ സല്‍മാന്റെ പാട്ട്. കല്യാണത്തിലെ ദൃദംഗപുളകിതായി എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചത്. ദുൽഖുറിനൊപ്പം ഗ്രിഗറി ജേക്കബ്, ജോസ്‌ലീ എന്നിവരും ആലപിച്ചട്ടുണ്ട്.ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി.

എ.ബി.സി.ഡി, മംഗ്ലീഷ്, ചാര്‍ലി, സി.ഐ.എ, പറവ എന്നീ ചിത്രങ്ങള്‍ക്കായാണ് ദുല്‍ഖര്‍ മുമ്പ് പിന്നണി പാടിട്ടുള്ളത്. നവാഗതനായ പ്രകാശ് അലക്സാണ് കല്യാണത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രാജീവ് നായരുടേതാണ് വരികള്‍. ബിജു മേനോന്‍ നായകനായ സാള്‍ട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന കല്യാണത്തില്‍ മുകേഷും ശ്രീനിവാസനുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.