നിപ്പ; കിംവദന്തികളില്‍ ആശങ്കപ്പെടേണ്ട; ഗവര്‍ണറുടെ അഭ്യര്‍ത്ഥന

കോഴിക്കോട്: നിപ്പ വൈറസ് ബാധയെക്കുറിച്ച് അനാവശ്യമായ ആശങ്ക വേണ്ടന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.എസ്.സദാശിവം.നിപ്പ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്കപ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.

സംസ്ഥാന ആരോഗ്യവകുപ്പ് നിപ്പ വൈറസ് സംബന്ധിച്ച് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും കൃത്യമായി പാലിക്കണമെന്നും സംസ്ഥാനത്തെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു.