ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍

 

മുബൈ : യു. എസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയില്‍. .26 പൈസയുടെ നഷ്ടത്തോടെ 67.12 രൂപയിലാണ് ഇന്നത്തെ വിനിമയം. 2017 ഫെബ്രുവരിയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്.

ഡോളര്‍ കരുത്താര്‍ജിക്കുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുന്നതുമാണ് രൂപയുടെ വിലയിടിയാന്‍ കാരണം. ഈ വര്‍ഷം മാത്രം നാല് രൂപയുടെ ഇടിവാണ് മൂല്യത്തിലുണ്ടായിരിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിക്കുന്നത് നിമിത്തം ക്രൂഡോയില്‍ വാങ്ങാന്‍ വന്‍തോതില്‍ ഡോളര്‍ ചെലവിടേണ്ടി വരുന്നതും രൂപയുടെ മൂല്യം കുറയാന്‍ കാരണമായി.