സർക്കാർ ‘കടുപ്പിച്ചു’; ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

കണ്ണൂർ:സർക്കാർ ഡോക്ടർമാരും ആരോഗ്യ മന്ത്രി കെ.കെ.ശൈലജയും തമ്മിലുള്ള ചർച്ചയ്ക്കു പിന്നാലെ ഡോക്ടർമാർ സമരം പിൻവലിച്ചു. മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ (എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്നു കെജിഎംഒഎ അറിയിച്ചു. ആർദ്രം പദ്ധതിയുമായി സർക്കാർ ഡോക്ടർമാർ സഹകരിക്കും. ഡോക്ടർമാർ അവധിയെടുക്കുമ്പോൾ പകരം സംവിധാനം ഒരുക്കുമെന്നും ചർച്ചയിൽ തീരുമാനമായി. സമരം പ്രഖ്യാപിച്ചതിലുള്ള വിയോജിപ്പും മന്ത്രി ചർച്ചയിൽ അറിയിച്ചുചർച്ചയ്ക്കു തയാറാണെന്ന് കെജിഎംഒഎ നേരത്തേ അറിയിച്ചിരുന്നു. അതേസമയം, സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയ്ക്കു തയാറുള്ളൂവെന്ന നിലപാടിനു മന്ത്രി മാറ്റം വരുത്തുകയായിരുന്നു. നാളെ സിപിഎം പാർട്ടി കോൺഗ്രസിനായി ഹൈദരാബാദിലേക്കു പോകുന്ന ആരോഗ്യമന്ത്രി ഇനി ഒരാഴ്ചയ്ക്കു ശേഷമേ തിരിച്ചെത്തൂ. അത്രയും സമയം സമരം നീട്ടിക്കൊണ്ടു പോകുന്നതു ശരിയാവില്ലെന്നും ഡോക്ടർമാർക്കും വിലയിരുത്തലുണ്ട്. ഇതാണ് അടിയന്തര ചർച്ചയ്ക്കു കളമൊരുക്കിയത്മൂന്നു ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍(എഫ്എച്ച്സി) ആറുമണി വരെ ഒപി ആകാമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് രേഖാമൂലം ഉറപ്പും നൽകി. ആലപ്പുഴ ഡിപിഎം ഡോ.അരുൺ, കോഴിക്കോട് ഡിപിഎം ഡോ.ബിജോയ്, എറണാകുളം ഡിപിഎം ഡോ. മാത്യൂസ് നമ്പേരി എന്നിവരാണ് ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായിചർച്ച നടത്തിയത്.</p>

കുടുംബാരോഗ്യകേന്ദ്രങ്ങളിൽ അഞ്ചു ഡോക്ടർമാരെ നിയമിച്ചാലേ വൈകിട്ട് ആറു വരെ ജോലിയെടുക്കാനാകൂ എന്നു പ്രഖ്യാപിച്ചാണു ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. എന്നാൽ മൂന്നു ഡോക്ടർമാരുമായി ജോലിക്കെത്താൻ തയാറാണെന്നാണു കെജിഎംഒഎ ഇപ്പോൾ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. എന്നാൽ ജോലിക്കെത്തുന്ന ഡോക്ടർമാരുടെ സമയക്രമം നിശ്ചയിക്കാൻ മെഡിക്കൽ ഓഫിസർക്ക് അധികാരമുണ്ടായിരിക്കണം, പാലക്കാട് സസ്പെൻഡ് ചെയ്യപ്പെട്ട ഡോക്ടറെ തിരിച്ചെടുക്കണം എന്നീ ആവശ്യങ്ങളും കെജിഎംഒഎ മുന്നോട്ടു വച്ചിട്ടുണ്ട്.