ഡോക്ടര്‍മാര്‍ ലോകത്ത് കേരളത്തിന്റെ ആരോഗ്യ അംബാസഡര്‍മാരാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ലോകത്ത് കേരളത്തിന്റെ ആരോഗ്യ അംബാസഡര്‍മാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങിയത് തന്നെ ഇങ്ങനെയാണ്: ഇന്ന് ഡോക്ടേഴ്‌സ് ഡേ ആണ്. ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും വിശ്രമരഹിതമായ അധ്വാനമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ അടിത്തറകളിലൊന്ന്. ലോകത്തിന്റെ നാനാകോണുകളിലും ജീവന്‍ വരെ ബലികൊടുത്താണ് ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെ പടപൊരുതുന്നത്.
ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെ എത്തിത്തുടങ്ങിയ
തോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവില്ലെന്നും മരണനിരക്ക് വലുതായി വര്‍ധിച്ചിട്ടില്ലെന്നതും നമുക്ക് ആശ്വാസം നല്‍കുന്നുണ്ട്. വരും ദിവസങ്ങളില്‍ നമുക്ക് കൂടുതല്‍ വെല്ലുവിളികളെ നേരിടേണ്ടിവന്നേക്കാം. ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തുടര്‍ന്നും കോവിഡ് വ്യാപനത്തെ ചെറുക്കാന്‍ മുന്നില്‍ നില്‍ക്കുമെന്ന് ഉറപ്പുണ്ട്.
ഡോ. ബി.സി. റോയിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. മനുഷ്യരാശിയുടെ രക്ഷയ്ക്കായി ആത്മാര്‍പ്പണം ചെയ്യുന്ന ഡോക്ടര്‍മാരാണ് ഈ ദിനത്തില്‍ ആദരിക്കപ്പെടുന്നത്.
നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ ഡോക്ടര്‍മാര്‍ സ്തുത്യര്‍ഹമായ പങ്കാണ് വഹിച്ചിട്ടുള്ളത്. ലോകമാദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതി
രോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും നമ്മുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍ കേരളത്തില്‍ മാത്രമല്ല, മറ്റിന്ത്യന്‍ സംസ്ഥാനങ്ങളിലും പല ലോക രാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കു
കയാണ്. ഈ മഹാമാരിയെ ചെറുക്കുന്നതില്‍ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതില്‍ നമുക്ക് അഭിമാന
മുണ്ട്. ഈ ദുരിത നാളുകളിലും കേരളത്തിന്റെ അംബാസഡര്‍മാരായി നിലകൊണ്ട് ധീരമായ സേവനങ്ങളാണ് അവര്‍ കാഴ്ചവെക്കുന്നത്. അവരെയാകെ ഈ ദിനത്തില്‍ അഭിവാദ്യം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.