ആക്ഷനുണ്ട്, സസ്പെന്‍സുണ്ട്, മമ്മൂട്ടിയുടെ സ്ട്രീറ്റ്ലൈറ്റ്സിനെക്കുറിച്ച് സംവിധായകന്‍ പറയുന്നത്!

മമ്മൂട്ടിയുടെ പുതിയ സിനിമയായ സ്ട്രീറ്റ്ലൈറ്റ്സ് റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 26ന് സിനിമ തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ജെയിംസ് എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തിലെ മെഗാസ്റ്റാറിന്റെ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജനുവരി അഞ്ചിനായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിരുന്നു.

ടീസര്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ചിത്രം എങ്ങനെയായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ആക്ഷന്‍ ത്രില്ലറായിരിക്കുമോ, സസ്പെന്‍സ് ത്രില്ലറാണോ തുടങ്ങിയ സംശയങ്ങളായിരുന്നു ആരാധകര്‍ ഉയര്‍ത്തിയത്. അതിന് പിന്നാലെയാണ് തന്റെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കി സംവിധായകന്‍ ഷാംദത്ത് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

സ്ട്രീറ്റ്ലൈറ്റ്സിനെക്കുറിച്ച് പറയാനുള്ളത്

ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ അന്ന് മുതല്‍ ഇന്ന് വരെ പല മാധ്യമങ്ങളിലും ഈ ചിത്രം ഏത് വിഭാഗത്തില്‍പ്പെടുമെന്ന തരത്തിലുള്ള ചര്‍ച്ചകളും അനുമാനങ്ങളും കാണാന്‍ ഇടയായിരുന്നു.
ഏത് തരത്തിലുള്ള സിനിമയാണ്

പക്ഷെ ഈ സിനിമ മേല്‍ പറഞ്ഞ ഒരു ഗണത്തിലും ഉള്‍പ്പെടുന്ന ഒന്നല്ല…ഈ ചിത്രത്തില്‍ ഉണ്ട്, എന്ന് കരുതി ഈ സിനിമ ഒരു ആക്ഷന്‍ ത്രില്ലര്‍ എന്ന് തീര്‍ത്തും പറയാന്‍ പറ്റില്ല. അതുപോലെ തന്നെ സസ്‌പെന്‍സ് ഉണ്ട്, ക്രൈം സിറ്റുവേഷന്‍സ് ഉണ്ട്, എന്നിരുന്നാലും സ്‌പെസിഫിക്കായി ആയി ആ ഗണത്തിലും ഉള്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..

സ്ട്രീറ്റ് ലൈറ്റ്സ് എന്ന ഈ സിനിമയെ ഒരു ‘entertainment thriller’ എന്ന് വിളിക്കാന്‍ ആണ് എനിക്ക് ഇഷ്ടം. Entertainment എന്ന് പറയുമ്പോള്‍, എല്ലാ തരം പ്രേക്ഷകര്‍ക്കും പ്രത്യേകിച്ചു കുടുംബ പ്രേക്ഷകനും ആസ്വദിക്കാന്‍ പറ്റുന്ന രീതിയിലുള്ളതാണ് ഈ ചിത്രത്തിന്റെ ഘടന.