ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയത്; രാജി സ്ഥിരീകരിച്ച് മോഹൻലാൽ

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് താരസംഘടനയായ ‘അമ്മ’യിൽനിന്നു രാജിവച്ചതായി സ്ഥിരീകരണം. രാജി സ്വീകരിച്ചെന്നും അമ്മ പ്രസിഡന്റ് മോഹൻലാൽ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദിലീപിനെ വിളിച്ച് രാജി ആവിശ്യപെടുകയായിരുന്നു. അതിനെ തുടർന്ന് ദിലീപ് ദിലീപ് രാജിക്കത്ത് നൽകുകയായിരുന്നു. രാജി ‘അമ്മ സ്വീകരിച്ചു. വനിതാ ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ ആവശ്യ ദിലീപിനോട് അറിയിക്കുകയായിരുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ അനൗദ്യോഗിക നിര്‍വാഹകസമിതി യോഗം തുടങ്ങി. കൊച്ചിയില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ജഗദീഷ്, സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമായും ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങളില്‍ ‘അമ്മ’യിലെ അംഗങ്ങള്‍ രണ്ടു തട്ടിലായ സാഹചര്യത്തില്‍ ഭിന്നത പരിഹരിക്കാനാണ് യോഗത്തില്‍ ശ്രമം നടക്കുക.

കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. WCC അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാര്‍ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

നടിയോടു മോശമായി പെരുമാറിയെന്ന സംഭവത്തിൽ നടൻ അലൻസിയറിൽനിന്ന് വിശദീകരണം തേടുമെന്നും മോഹൻലാൽ അറിയിച്ചു. അടുത്ത എക്സിക്യൂട്ടീവിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും. ആ കുട്ടി അമ്മയിൽ പരാതി നൽകിയിട്ടില്ല. ഇനിയും പരാതി നൽകിയാലും സ്വീകരിക്കും. ഇനി കൂടുതൽ പരാതി ഉണ്ടാകാതെ ഇരിക്കട്ടെയെന്നു മോഹൻലാൽ പറഞ്ഞത് വാർത്താ സമ്മേളനത്തിൽ ചിരി പടർത്തി. മുകേഷിനതിരെ ടെസ് ജോർജ് അമ്മയ്ക്കു പരാതി നൽകിയിട്ടില്ല. ആ ആരോപണത്തിലും വ്യക്തതയില്ല. അതിനാൽ അന്വേഷിക്കില്ല.

നടിമാരെെന്നു വിശേഷിപ്പിച്ചെന്ന പരാതിയിൽ – നടീ നടൻമാരുടെ സംഘടനയല്ലേ അത്. അവരെ അങ്ങനെയല്ലേ വിശേഷിപ്പിക്കേണ്ടതെന്നും മോഹൻലാൽ ചോദിച്ചു. അതു ഒരു വലിയ കാര്യമായി എനിക്കു തോന്നിയിട്ടില്ല. അവരെന്നെ എന്തുവേണമെങ്കിലും വിളിച്ചോട്ടെ. ഞാനതു കാര്യമാക്കുന്നില്ല. രേവതി, പദ്മപ്രിയ, പാർവതി എന്നിവരോട് ഇപ്പോഴും സൗഹൃദമുണ്ട്. കെപിഎസി ലളിതയുടെ പരാമർശം നാടൻ പ്രയോഗമായി കണ്ടാൽ മതി.

അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നതിനാൽ എല്ലാ ആരോപണങ്ങളും മോഹൻലാൽ എന്ന വ്യക്തിയെ ഉന്നം വച്ചാണ് പറയുന്നത്. അതിൽ അതൃപ്തിയുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. മോഹൻലാലും ഡ‍ബ്ല്യുസിസിയും നേർക്കുനേർ എന്ന തരത്തിലാണ് ചർച്ചകളും ആരോപണങ്ങളും. ഇതിൽ പ്രതിഷേധമുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി. ഈ സ്ഥാനത്ത് ഇരിക്കുന്നതിൽ സംതൃപ്തനല്ല. അർഥമില്ലാത്ത ആരോപങ്ങൾ വരുന്നതിൽ താൽപര്യമില്ലെന്നും മോഹൻലാൽ വ്യക്തമാക്കി.

അമ്മയെ തകർക്കാൻ ഗൂഢാലോചനയുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് നടൻ സിദ്ദിഖ് അറിയിച്ചു. നടിയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്നു തന്റെ മൊഴിയാണെന്ന പേരിൽ പ്രചരിക്കുന്നതിനെക്കുറിച്ചു തനിക്ക് അറിയില്ലെന്നും സിദ്ദിഖ് പറഞ്ഞു. താൻ ഒപ്പിട്ട പേപ്പറിൽ അങ്ങനെയില്ല. ചോദ്യങ്ങൾക്കു വ്യക്തമായി ഉത്തരം നൽകിയിട്ടുണ്ട്. ആ കേസിലെ സാക്ഷിയാണ് താൻ ഇനി കോടതിയിൽ എല്ലാം പറയും, സിദ്ദിഖ് വ്യക്തമാക്കി.

വാട്സാപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശം ചോർന്നതെങ്ങനെയെന്നു പരിശോധിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ഔദ്യോഗിക വക്താവ് എന്ന നിലയിൽ ഇതുവരെ ആളില്ല. ജഗദീഷ് വാർത്താക്കുറിപ്പ് ഇറക്കിയതും സിദ്ദിഖ് വാർത്താസമ്മേളനം നടത്തിയതും മോഹൻലാലിന്റെ അനുവാദത്തിലാണ്. ഇതുവരെ സംഘടനയ്ക്ക് ഇത്തരമൊരു ആവശ്യം വന്നിട്ടില്ല. അതിനാൽ അടുത്ത യോഗത്തിൽ ഔദ്യോഗിക വക്താവ് ആരെന്നു തീരുമാനിക്കും.

എല്ലാവർക്കും എന്നെ ആവശ്യമാണെന്നു തോന്നിയാൽ ഈ സ്ഥാനത്തിനു മര്യാദ കൊടുത്ത് എന്നെ ഇതു നല്ല രീതിയിൽ കൊണ്ടുപോകാൻ കഴിയുമെന്നു തോന്നിയാൽ താൻ ഇതിൽ മുന്നോട്ടുപോകും, മോഹൻലാൽ അറിയിച്ചു.