ദൂരത്തിലേക്കുള്ള ദൂരം ചെറുതല്ലായിരുന്നു; മലയാളികൾ ഏറ്റെടുത്ത സംഗീത ആൽബം പിറന്നതിങ്ങനെ

തിരുവനന്തപുരം: യൂട്യൂബിൽ ഒരുപാടു പേർ കണ്ടു ആസ്വദിക്കുന്ന ഒരു ഗാനം. ഏതൊരു കല സൃഷ്ടിക്ക് പിന്നിലും കുറച്ചു പേരുടെ അധ്വാനം ഉണ്ടാവും. ദൂരത്തിന് പിന്നിലും അതുപോലെ കുറച്ചു ചെറുപ്പക്കാരുടെ പ്രയത്നം ഉണ്ട്. സിനിമ മോഹം കൊണ്ട് നടക്കുന്ന ഒരുപാടു ചെറുപ്പക്കാർ നമുക്കിടയിൽ ഉണ്ട്. അവരിൽ ഒരാളാണ് ഇൗ ഗാനത്തിന് സംഗീതം നിർവഹിച്ച വിനീത് മോഹൻ.

സിനിമ വിനീതിന്റെയും സ്വപ്നമാണ്, ആ സ്വപ്നത്തിനു വേണ്ടി ഏറെ പ്രയത്‌നിക്കുന്നുമുണ്ട് വിനീത്. സ്വന്തമായി ഒരു ആൽബം ചെയ്യുക എന്നത് വിനീതിന്റെ ഏറെ കാലത്തെ ആഗ്രഹമായിരുന്നു. അതിന്റെ ഭാഗമായി വിനീത് താൻ ചിട്ടപ്പെടുത്തിയ സംഗീതവുമായി ഒരുപാട് വാതിലുകളിൽ മുട്ടിയത്. ഏറെ ശ്രമങ്ങൾ നടത്തിയെങ്കിലും നിരാശ ആയിരുന്നു ഫലം . മേഖലയിൽ പുതിയ ആൾ ആയതുകൊണ്ട് തന്നെ പലരും വിനീതിന്റെ സ്വപ്നത്തിനായി പണം മുടക്കാൻ വിമുഖത കാട്ടി.

എല്ലാ ശ്രമങ്ങൾക്കും ഒടുവിൽ വിനീത് ഒരു തീരുമാനം എടുത്തു. സ്വന്തമായി തന്നെ മ്യൂസിക് ചെയ്തു ഒരു ആൽബം ഇറക്കണം .അതിനു വേണ്ടി പല ജോലികൾ ചെയ്തു, ഇതിനിടയിലാണ് പുതിയ സംഗീതം അവന്റെ മനസ്സിൽ പിറവി കോണ്ടുകൊണ്ടേ ഇരുന്നു.

എത്ര ശ്രെമിച്ചിട്ടും കാര്യങ്ങൾ അവൻ വിചാരിച്ചതുപോലെ നടന്നില്ല. ചെയ്തുകൊണ്ടിരുന്ന ജോലികൾ ഒന്നും കമ്പ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. അപ്പോഴും വിനീത് ജീവശ്വാസം പോലെ മനസ്സിൽ സംഗീതം കൊണ്ട് നടന്നു.
കുറച്ചു നാളുകൾ കഴഞ്ഞപ്പോൾ നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തിൽ ജോലി കിട്ടിയത്തിന് ശേഷമാണ് വിനീത് അർജുനെ കണ്ടുമുട്ടുന്നത്. അർജുൻ ആണ് ദൂരം ലിറിക്‌സ് എഴുതി സംവിധാനം ചെയ്‌തത്‌. അർജുൻ താൻ എഴുതിയ വരികൾ വിനീതിനെ കാണിച്ചു , തന്റെ മനസിലെ ആശയവും പങ്കുവെച്ചു. ആ വരികൾക്കു വേണ്ടി ഒരു സംഗീതം ശരി ആക്കണം എന്ന് അർജുൻ വിനീതിനോട് ആവശ്യപെട്ടു.

തനിക്കു കിട്ടിയ അവസരം വിനീതിന് കളയാൻ തോന്നിയില്ല. കിട്ടുന്ന സമയം എല്ലാം ഉപയോഗിച്ച് മ്യൂസിക് കമ്പോസ് ചെയ്തു തീർത്തു . അങ്ങനെ തന്റെ സുഹൃത്തു കൂടി ആയ അമീർ അലിയെ ഇ സോങ് പ്രോഗ്രാം ചെയ്യാൻ ഏല്പിച്ചു . സംഗീതം തലയ്ക്കു പിടിച്ചു ഐ റ്റി ജോലി ഉപേക്ഷിച്ചു വിനീതിനൊപ്പം കൂടിയ ആളാണ് അലി. രണ്ടു പേർക്കും സംഗീതം ഒരേ ടേസ്റ്റ് ആണ്. അങ്ങനെ രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞു അലിയുമായി വിനീത് പാട്ട് പ്രോഗ്രാം ചെയ്തു തീർത്തു.

ഒടുവിൽ സൂരജ് സന്തോഷാണ് ഇൗ ഗാനം ആലപിക്കേണ്ടത് എന്നവർ തീരുമാനിച്ചു. അതിനു ചെന്നൈ പോകണം, 3 ദിവസം എങ്കിലും എടുക്കും. പോകാൻ ഉള്ള ലീവും കിട്ടില്ല. ഒടുവിൽ താൻ ഹോസ്പിറ്റലിൽ ആണെന് പറഞ്ഞു ചെന്നൈക്ക് വണ്ടി കേറി.

ദൂരം സോങ് സൂരജിനെ കൊണ്ട് പാടിപിച്ചു. തന്റെ ഒരു വലിയ ആഗ്രഹം വിനീത് സഫലമാക്കി. കഷ്ടപ്പാടുകൾക് ഇടയിലും സിനിമ എന്ന സ്വപ്നം അവൻ കൈവിട്ടില്ല. യൂട്യൂബിൽ തന്റെ സംഗീതം മറ്റുള്ളവർ കേട്ട് ആസ്വദിക്കുമ്പോഴും സിനിമ എന്ന സ്വപ്നവുമായി വിനീത് തന്റെ പഴയ ജോലിയിൽ തന്നെ ആണ്.

സിനിമ എന്ന തന്റെ സ്വപ്നത്തിലേക്കുള്ള ദൂരം കൂടിയാണ് വിനീതിന് ഇ ആൽബം.