സാമൂഹികഅകലം പാലിക്കല്‍ കര്‍ശനമായി നടപ്പാക്കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ബസ് സ്റ്റോപ്പ്, മാര്‍ക്കറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാതെ
ജനങ്ങള്‍ കൂട്ടംകൂടുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ എല്ലാ നഗരങ്ങളിലും കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പട്രോളിംഗ്
വാഹനങ്ങള്‍ ഇതിനായി മാത്രം ഉപയോഗിക്കും. സാമൂഹിക അകലം പാലിക്കാതെ ജനങ്ങള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്‍റ് നടത്തി
പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും.
പട്രോളിംഗ് വാഹനങ്ങളില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും.

തിരുവനന്തപുരം സിറ്റിയില്‍ കോവിഡ് രോഗബാധ
വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കര്‍ശനമാക്കാനും നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും
ക്രമസമാധാന വിഭാഗം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ക്കും പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവർ

35 വയസ്, പുരുഷൻ, പാറോട്ടുകോണം കേശവദാസപുരം സ്വദേശി, ജൂൺ 13 ന് സൗദിയിൽ നിന്നെത്തി.

36 വയസ്, പുരുഷൻ, പോത്തൻകോട് സ്വദേശി,
കുവൈറ്റിൽ നിന്ന് ജൂൺ 13 ന് എത്തി.

43 വയസ്, പുരുഷൻ, നാവായിക്കുളം സ്വദേശി, ജൂൺ 19 ന് മസ്ക്കറ്റിൽ നിന്ന് എത്തി.

32 വയസ്, പുരുഷൻ,
ബാലരാമപുരം സ്വദേശി, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

21 വയസ്, സ്ത്രീ, ബാലരാമപുരം, കുവൈറ്റിൽ നിന്ന് 14 ന് എത്തി.

58 വയസ്, പുരുഷൻ,
കുന്നുകുഴി വഞ്ചിയൂർ സ്വദേശി, 11 ന് ചെന്നൈയിൽ നിന്ന് വിമാനത്തിൽ എത്തി.

40 വയസ്, പുരുഷൻ, അമ്പലത്തറ പൂന്തുറ സ്വദേശി, സൗദിയിൽ നിന്ന് ജൂൺ
4 ന് എത്തി.

25 വയസ്, പുരുഷൻ, കണിയാപുരം കഠിനംകുളം സ്വദേശി, ദമാമിൽ നിന്ന് ജൂൺ 3ന് എത്തി.

48 വയസ്, പുരുഷൻ, എലങ്കം വർക്കല സ്വദേശി,
അബുദാബിയിൽ നിന്ന് മെയ് 29 ന് എത്തി. ജൂൺ ആറ് വരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞു.
വിമാനത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്രവ പരിശോധന നടത്തി. പോസിറ്റീവായി. പ്രകടമായ രോഗലക്ഷണങ്ങൾ
ഇല്ലായിരുന്നു.