ഡല്‍ഹി – മീററ്റ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ഡല്‍ഹി: 7500 കോടി രൂപയുടെ പദ്ധതിയായ ഡല്‍ഹി-മീററ്റ് ഹൈവേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.  ഉദ്ഘാടനത്തിനുശേഷം 14 വരി ഹൈവേയിലൂടെ പ്രധാനമന്ത്രി റോഡ് ഷോ നടത്തി. ഡല്‍ഹിയിലെ കാലെ ഖാനില്‍ നിന്ന് യുപി ഗേറ്റ് വരെ ആറു കിലോമീറ്ററാണ് മോദി തുറന്ന കാറില്‍ സഞ്ചരിച്ചത്.  ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മോദിക്കൊപ്പം മറ്റൊരു തുറന്ന കാറില്‍ സഞ്ചരിച്ചു.

ഹൈവേ നിലവില്‍ വരുന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള യാത്രാ സമയത്തില്‍ ഗണ്യമായ കുറവുണ്ടാകും.  ഇന്ത്യയുടെ ആദ്യത്തെ ഹരിത, സ്മാര്‍ട് ഹൈവേയായ ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി തന്നെ നിര്‍വ്വഹിക്കും.