ഡല്‍ഹിയിലെ തീപിടുത്തം: ഫാക്ടറി ഉടമ അറസ്റ്റില്‍

ന്യൂഡല്‍ഹി: ബവാനയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഫാക്ടറി ഉടമ മനോജ് ജെയിനിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തിരിക്കുന്നത്. അപകടത്തില്‍ പതിനേഴ് പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ സ്ത്രീകളുമുണ്ടെന്ന് സൂചന. ബവാന പ്രദേശത്തെ സെക്ടര്‍ അഞ്ചിലെ ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.

പത്ത് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. താഴത്തെ നിലയിലെ കാര്‍പ്പെറ്റ് ഫാക്ടറിയില്‍ നിന്നാണ് തീപടര്‍ന്നത്. മുകള്‍ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിര്‍മ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.

ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്. 30 യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത് . തീയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി രണ്ടാം നിലയില്‍ നിന്ന് ചാടി ഒരാളുടെ കാലൊടിഞ്ഞു.