ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലേയാട്ടിയേന്തി കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച്

ഡല്‍ഹി: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയും എല്ലുകളും ഉയര്‍ത്തി കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള കര്‍ഷക മാര്‍ച്ച്. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ തലയോട്ടികതളുമേന്തി നഗ്നരായാണ് പ്രതിഷേധിക്കുന്നത്. അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തോളം കര്‍ഷകരാണ് പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ചില്‍ അണിചേര്‍ന്നത്.

കടബാധ്യതയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത രണ്ടു കര്‍ഷകരുടെ തലയോട്ടികളുമായാണ് തമിഴ്നാട്ടില്‍ നിന്ന് 1,200-ഓളം പേര്‍ സമരത്തിനായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്. ഇവര്‍ ചിലര്‍ നഗ്‌നരായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. തമിഴ്നാട്ടിന് പുറമെ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാണ, കേരളം എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും കര്‍ഷകര്‍ എത്തിയിരിക്കുന്നത്.

തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷക മാര്‍ച്ച് മുന്നേറുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കള്‍ പിന്തുണയുമായി വെള്ളിയാഴ്ച സമരവേദിയിത്തും.
കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകമാര്‍ച്ച്.