രണ്‍വീര്‍ കപൂറും ദീപിക പദുക്കോണും വിവാഹിതരാകുന്നു

അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബോളിവുഡിലെ നിറസാന്നിധ്യങ്ങളായ രണ്‍വീര്‍ കപൂറും ദീപിക പദുക്കോണും വിവാഹിതരാകുന്നു. നവംബര്‍ 19ന് മുംബൈയില്‍ വെച്ചായിരിക്കും വിവാഹം.

ഹിന്ദു മതാചാരപ്രകാരം നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമായിരിക്കും ക്ഷണിക്കുക. വലിയ തോതില്‍ വിവാഹ വിരുന്നും ഉണ്ടാകും. ദീപികയും രണ്‍വീറും അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹതീയതി നിശ്ചയിച്ചതോടെ ദീപിക വിവാഹ ഷോപ്പിംഗ് തുടങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.