പരിക്കിന്റെ പിടിയിലായ റയലിന്റെ കര്‍വാഹര്‍ ലോകകപ്പ് കളിക്കും

മാഡ്രിഡ്: ലോകകപ്പ് ദേശീയ ടീമില്‍ ഇടംപിടിച്ച ലിവര്‍പൂളിന്റെ മുഹമ്മദ് സല പരിക്കിന്റെ പിടിയില്‍ പെട്ട് കളം വിട്ടത് പരിശീലകനെയും ആരാധകരെയും വിഷമിപ്പിച്ചിരുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടെയാണ് സലയ്ക്ക് പരിക്കേറ്റത്. അതേസമയം തന്നെ റയല്‍ മാഡ്രിഡിന്റെ ഡാനി കര്‍വാഹലും പരിക്കിന്റെ പിടിയിലായി. സലയ്ക്ക് തോളിനും കര്‍വാഹലിനു കാലിനുമാണ് പരിക്കേറ്റത്.

ഇരുവരും ലോകകപ്പിലുണ്ടാകും എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മാഡ്രിഡിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒന്നര മണിക്കൂര്‍ നീണ്ട പരിശോധനയില്‍ താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് വ്യക്തമായി. മൂന്നാഴ്ചത്തെ വിശ്രമത്തിനുശേഷം അദ്ദേഹം കളത്തില്‍ തിരിച്ചെത്തും. സ്‌പെയിന്റെ ലോകകപ്പ് പരിശീലന ക്യാമ്പില്‍ കര്‍വാഹര്‍ പങ്കെടുത്തു.

ജൂണ്‍ നാലിനാണ് ഫിഫയ്ക്ക് 23 കളിക്കാരുടെ അന്തിമ ലിസ്റ്റ് സമര്‍പ്പിക്കേണ്ടത്.