LIVE UPDATES :ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജുവിന് മലകയറാൻ അനുമതി ഇല്ല

LIVE UPDATES :

05.25 PM  പ്രതികൂല കാലാവസ്ഥയും തിരക്കും കാരണം യാത്ര നാളത്തേക്ക് മാറ്റി വയ്ക്കുന്നുവെന്ന് പോലീസ്

04.58 PM  മഞ്ജുവിന് മലകയറാൻ അനുമതി ഇല്ല

ക്രിമിനൽ കേസുകൾ നിലനിൽക്കുന്നതിനാൽ ആണ് അനുമതി നിഷേധിച്ചത്

04.25 PM  നീലിമലയിലും നടപ്പന്തലിലും ഭക്തര്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നു

04.15 PM അനുനയ ശ്രമം തുടര്‍ന്ന് പൊലീസ്, പിന്മാറില്ലെന്ന് മഞ്ജു

04.15 PM കാനനപാത തുടങ്ങുന്നിടത്ത് ഭക്തരുടെ പ്രതിഷേധം

03.50 PM മഞ്ജു പറഞ്ഞ വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കുന്നു

03.40 PM  മഴ മാറിയാല്‍ ഉടന്‍ മഞ്ജു മല കയറുമെന്ന് സൂചന

03.40 PM പമ്പയിലും പരിസര പ്രദേശത്തും ശക്തമായ മഴ

03.23 PM 80 പൊലീസുകാരുടെ സുരക്ഷാ വലയത്തില്‍ മഞ്ജു,ഐജിമാരും ഒപ്പം

03.19 PM  മഞ്ജുവുമായി പൊലീസ് മലകയറാനൊരുങ്ങുന്നു

03.15 PM  പൊലീസ് സിസി ടിവി കാമറകൾ പരിശോധിക്കുന്നു

03.00 PM സര്‍ക്കാര്‍-ദേവസ്വം പ്രതിനിധികളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ആശയവിനിമയത്തില്‍

02.55 PM സുരക്ഷയ്ക്കായുള്ള പൊലീസ് സംഘം തയ്യാറെടുക്കുന്നു

02.52 PM പൊലീസ് സ്റ്റേഷനിൽ സുരക്ഷാവലയത്തിലാണ് മഞ്ജു 

02.50 PM ഐജിമാരായ മനോജ് എബ്രഹാമും ശ്രീജിത്തും എഡിജിപി അനില്‍ കാന്തും പമ്പയില്‍ കൂടിയാലോചനയില്‍

02.45 PM താന്‍ വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ് അല്ലെന്നും താന്‍ വ്രതം നോറ്റ് വരികയാണെന്നും മഞ്ജു

02.40 PM കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി. മല കയറുന്നതിനായി ഇവര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടു

സന്നിധാനം: കേരളാ ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു മല കയറാനെത്തി. മല കയറുന്നതിനായി ഇവര്‍ പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ വിശ്വാസിയാണെന്നും ആക്ടിവിസ്റ്റ് അല്ലെന്നും ഇവര്‍ പറഞ്ഞതിന് ശേഷമാണ് പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കാന്‍ തീരുമാനിച്ചത്.

ചാത്തന്നൂര്‍ ഇടനാട്‌ സ്വദേശിനിയാണ് എസ്. പി മഞ്ജു. ഇവര്‍ക്ക് 38 വയസാണ്‌.
സന്നിധാനത്ത് പ്രതിഷേധക്കാര്‍ ഉള്ളതിനാല്‍ പോലീസ് കനത്ത സുരക്ഷ ഉറപ്പാക്കും. ഉന്നത പോലീസ് ഉദ്യാഗസ്ഥരുമായി മഞ്ജുവിന്റെ പ്രവേശനം ചര്‍ച്ച ചെയ്യുകയാണ് പമ്പയിലെ പോലീസ് ഉദ്യോഗസ്ഥര്‍.