മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് വിളിച്ചിട്ടില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ക്കായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും ഫോണില്‍ വിളിച്ചില്ലെന്ന് കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വെളിപ്പെടുത്തി. അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.പ്രതികള്‍ക്കായി ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആരോപണം ഉയര്‍ത്തിയത്.
ഇന്നലെ മുഖ്യമന്ത്രിയും ഇതിനോട് പ്രതികരിച്ചിരുന്നു. എന്തസംബന്ധവും വിളിച്ചുപറയാമെന്നാണോ എന്നും പിണറായി പ്രതികരിച്ചിരുന്നു.