ഫാസില്‍ ഫരീദിനെ ഫോണില്‍ വിളിച്ചെങ്കിലും കൂടുതല്‍ വിവരമൊന്നും ലഭിക്കാതെ കസ്റ്റംസ്

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതിയായ ഫാസില്‍ ഫരീദില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെ വിവരങ്ങള്‍ തേടി. ദുബായിലുള്ള ഫൈസലിനെ വിളിച്ച് കസ്റ്റംസ് മൊഴിയെടുത്തെങ്കിലും വലിയ വിവരങ്ങളൊന്നും പറയാന്‍ തയ്യാറായില്ല.
ഫാസിലിനെ നേരിട്ട് വിളിച്ച് കിട്ടാത്തതിനാല്‍ സുഹൃത്തിന്റെ ഫോണ്‍ വഴിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടത്. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യങ്ങളില്‍ പലതിനും കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ ഫാസില്‍ ഒഴിഞ്ഞുമാറി
തിരുവനന്തപുരത്തേക്ക് സ്വര്‍ണം അയച്ചത് ഫാസിലാണെന്ന് നേരത്തെതന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവരായിരുന്നു സ്വര്‍ണക്കടത്തിന്റെ ഇടനിലക്കാര്‍. ഇവര്‍ മൂന്നുപേരും പിടിയിലായതിന് പിന്നാലെ മലപ്പുറം സ്വദേശിയായ റമീസിനെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്വര്‍ണക്കടത്തില്‍ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുള്ള റമീസും ശൃംഖലയിലെ പ്രധാന കണ്ണിയാണെന്നാണ് വിവരം. റമീസിനെ ഞായറാഴ്ച രാവിലെ കൊച്ചിയിലെത്തിച്ച് ചോദ്യംചെയ്തുവരികയാണ്.