ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ല; ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു നി​യ​മ​ന വി​വാ​ദ​ത്തി​ൽ മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിയേ​റ്റ് വി​ല​യി​രു​ത്തി​യ​താ​യാ​ണ് സൂ​ച​ന. ജ​ലീ​ലി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ൽ ക​ഴ​മ്പി​ല്ല. നി​യ​മ​ന​ത്തി​ൽ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യു​ള്ള​വ​ർ കോ​ട​തി​യി​ൽ പോ​ക​ട്ടെ​യെ​ന്നും സെ​ക്ര​ട്ട​റി​യേ​റ്റ് വ്യ​ക്ത​മാ​ക്കി.

ജ​ലീ​ൽ പി​തൃ​സ​ഹോ​ദ​ര പു​ത്ര​നെ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​രാ​യി നി​യ​മി​ച്ച​തെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്ന​ത്. യോ​ഗ്യ​ത​യി​ൽ ഇ​ള​വ് വ​രു​ത്തി​യാ​ണ് മ​ന്ത്രി നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് മ​ന്ത്രി​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. ഇ​തോ​ടെ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.