മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഒട്ടുമ്മല്‍ കടപ്പുറം സ്വദേശി അസൈനര്‍ക്കാണ് വെട്ടേറ്റത്.

പരി്കകേറ്റതിനെ തുടര്‍ന്ന് അസൈനറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് സിപിഎം ആരോപിച്ചു.