മുതിര്‍ന്ന സി.പി.എം നേതാവ്‌ ഖഗേൻ ദാസ് അന്തരിച്ചു

ന്യൂഡല്‍ഹി ∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ ഖഗേന്‍ ദാസ് (80) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഞായറാഴ്ച പുലർച്ചെ 3.30ന് കൊല്‍ക്കത്തയിലെ ത്രിപുര ഭവനിലായിരുന്നു അന്ത്യം. ത്രിപുര ലെഫ്റ്റ് ഫ്രണ്ട് കണ്‍വീനറും മന്ത്രിയും ആയിരുന്നു. ലോക്സഭയിലും രാജ്യസഭയിലും അംഗമായിട്ടുണ്ട്. രണ്ടു തവണ ത്രിപുര നിയമസഭാംഗമായിരുന്നു.