തിരുവനന്തപുരം: പുകസയില്‍ അഴിച്ചുപണി, ഭാരവാഹികള്‍ക്ക് മാറ്റം, ഷാജി എന്‍. കരുണ്‍ സമ്മതിച്ചത് അവസാനനിമിഷംസി.പി.എം. അനുഭാവ സാഹിത്യ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം (പുകസസ) പുതിയ പ്രസിഡന്റായി പ്രശസ്ത ചലച്ചിത്രകാരന് ഷാജി എന്‍. കരുണിനെയും ജനറല്‍ സെക്രട്ടറിയായി എഴുത്തുകാരന് അശോകന് ചരുവിലിനെയും തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് ബി.ടി.ആര് ഭവനില്‍ ചേര്‍ന്ന സംസ്ഥാനതല പ്രത്യേക കണ്‍വെന്‍ഷനിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. നിലവിലെ ജനറല്‍ സെക്രട്ടറി വി.എന്‍. മുരളി വൈസ് പ്രസിഡന്റായി മാറി. ഇപ്പോഴുള്ള ഒമ്പതു വൈസ് പ്രസിഡന്റുമാരും തുടരും. പത്താമത്തെ വൈസ് പ്രഡിസന്റാണ് വി.എന്‍.മുരളി.
പ്രത്യേക കണ്വെന്ഷന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എം.പിയുമായ പി.രാജീവ് മുഖ്യാതിഥിയായിരുന്നു. സച്ചിദാനന്ദന് ഉദ്ഘാടനം ചെയ്തു. എഴാച്ചേരി രാമചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.