കൂത്തുപറമ്പില്‍ പാല്‍ വിതരണത്തിനിടെ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു

കൂത്തുപറമ്പ്: സി.പി.എം പ്രവര്‍ത്തകനും ക്ഷീര സഹകരണ സംഘം ജീവനക്കാരനുമായ യുവാവിന് വെട്ടേറ്റു. കൂത്തുപറമ്പ് നീര്‍വേലിയിലെ ഷാജനാണ് (32) വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ബൈക്കില്‍ പാല്‍ വിതരണം നടത്തുന്നതിനിടെ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഒരുസംഘം ആളുകള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയ്ക്കും വെട്ടേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.എം കേന്ദ്രങ്ങള്‍ ആരോപിച്ചു.