കെ പി എ സി ലളിതയെ തള്ളി ജനാധിപത്യ മഹിളാ അസോസിയേഷൻ

തിരുവനന്തപുരം: ഡബ്ല്യൂ സി സി വിഷയത്തിൽ കെ പി എ സി ലളിതയുടെ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. സംഗീത നാടക അക്കാദമിയുടെ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് ഇത്തരത്തിൽ പറയാൻ പാടില്ലായിരുന്നു. അമ്മയ്ക്ക് സ്വന്തം അംഗങ്ങളെ പോലും സംരക്ഷിക്കാൻ കഴിയുന്നില്ല. അമ്മയുടെ നിലപാട് സ്ത്രീവിരുദ്ധമാണെന്നും മഹിളാ അസോസിയേഷൻ വ്യക്തമാക്കി.അതെ സാമ്യം സിനിമ ലൊക്കേഷനിൽ ഇൻറ്റേർണൽ കമ്മറ്റി വേണമെന്ന ഡബ്ല്യൂ സി സി യുടെ ആവശ്യത്തോട് മഹിളാ അസോസിയേഷൻ യോജിക്കുന്നു.

കഴിഞ്ഞ ദിവസം നടന്‍ സിദ്ദീഖിനൊപ്പമായിരുന്നു കെ.പി.എ.സി ലളിത പത്രസമ്മേളനം നടത്തിയത്. എ.എം.എം.എയില്‍ നിന്ന് രാജിവെച്ച നടിമാര്‍ മാപ്പുപറയണമെന്നയിരുന്നു ലളിതയുടെ നിലപാട്.

ഇരുവരുടെയും പത്രസമ്മേളനത്തിന് എതിരെ അമ്മയിലെ എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ് തന്നെ രംഗത്തെത്തിയിരുന്നു. അമ്മ നേതൃത്വത്തെ അറിയിക്കാതെയാണ് സിദ്ദീഖ് പത്രസമ്മേളനം നടത്തിയതെന്നും മെമ്പര്‍ മാത്രമായ കെ.പി.എ.സി ലളിത എങ്ങിനെയാണ് വാര്‍ത്താസമ്മേളനം നടത്തുകയെന്നും എ.എം.എം.എയിലെ മെമ്പര്‍മാര്‍ തന്നെ ചോദ്യമുയര്‍ത്തിയിരുന്നു.