സി.പി.ഐ സംസ്ഥാന നേതൃയോഗം നാല് മുതൽ; കെ. രാജുവിനെതിരെ നടപടി ശാസനയിൽ ഒതുങ്ങും

തിരുവനതപുരം: പ്രളയത്തിനിടെ വിദേശയാത്ര നടത്തിയ മന്ത്രി കെ.രാജുവിനെതിരെ കൂടുതല്‍ ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നാലിന് ചേരും. 5, 6 തീയതികളിൽ സംസ്ഥാന കൌൺസിൽ യോഗവും ചേരും. തുടർന്ന് മന്ത്രി കെ. രാജുവിനെതിരെ നടപടി ഉണ്ടാക്കും. നടപടി ശാസനായിൽ ഒതുങ്ങും എന്നാണ് സൂചന.

മന്ത്രി കെ.രാജുവിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലെതന്നെ രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ട്. മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കാനം വ്യക്ത്തമാക്കിയിരുന്നു.

കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് ജര്‍മ്മനിക്ക് പോകുന്നത്. ഈ സമയത്ത് സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജര്‍മ്മിനിയില്‍ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോള്‍ തന്നെ വരാനുള്ള പരിശ്രമം തുടങ്ങി. താന്‍ തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നുമാണ് ഇന്നലെ മന്ത്രി പറഞ്ഞത്. എന്നാല്‍ കോട്ടയത്ത് നന്ന സ്വാതന്ത്യദിന പരേഡില്‍ സംസാരിക്കവേ മന്ത്രി തന്നെ മഴയുടെ കാഠിന്യത്തെക്കുറിച്ച് പറയുന്നുണ്ട്.