പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എല്ലാ ജില്ലയിലും കൊവിഡ് പരിശോധന

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലെയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ആന്റിബോഡി ടെസ്റ്റ് നടത്തും. എച്ച്എല്‍എല്‍ ലൈഫ് കെയര്‍ ലിമിറ്റഡ് എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ സാങ്കേതിക സഹായത്തോടെ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് ടെസ്റ്റ് നടത്തുക. ഇതിനായി 14 ജില്ലകളിലും ലാബ് സൗകര്യം ഏര്‍പ്പെടുത്തും.
ടെസ്റ്റിനുവേണ്ട ചെലവ് കേരള പൊലീസ് സഹകരണ സംഘവും കേരള പൊലീസ് വെല്‍ഫെയര്‍ ബ്യൂറോയും തുല്യമായി വീതിക്കും. ടെസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നതിന് എല്ലാ ജില്ലകളിലും സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.
മാസ്‌ക് ധരിക്കാത്ത 4975 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്റൈന്‍ ലംഘിച്ച അഞ്ചു പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

താല്‍കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമ ഭേദഗതി

താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള നിയമ ഭേദഗതി മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. കാലാവധി 2020 ഏപ്രില്‍ ഒന്നു മുതല്‍ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.

1985ലെ താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമപ്രകാരം 120 ദിവസമാണ് റവന്യൂ പിരിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകള്‍ നിയമസഭ പാസാക്കിയില്ലെങ്കില്‍ അവ കാലഹരണപ്പെട്ടുപോകും. കേരള ധനകാര്യ ബില്‍ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തില്‍ നിന്ന് 180 ദിവസമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി

രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 2019-20 വര്‍ഷം 1471 കോടി രൂപ അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന വ്യവസ്ഥയോടെയാണ് ഒറ്റത്തവണയായി അധിക വായ്പ എടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.

അസമിന് രണ്ടി കോടി രൂപ

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളോട് മന്ത്രിസഭായോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു കോടി രൂപ അസം സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു.

തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴില്‍ ഉടമകളും അടയ്‌ക്കേണ്ട അംശദായം 20 രൂപയില്‍ നിന്ന് 30 രൂപയായും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടയ്‌ക്കേണ്ട അംശദായം 40 രൂപയില്‍ നിന്ന് 60 രൂപയായും വര്‍ധിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.

സഹായം

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ടിവി ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 11,500 ടെലിവിഷനുകള്‍, 110 ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍, 194 മൊബൈലുകള്‍ എന്നിവ കൈമാറി.

സിഐടിയു തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ പഠന ആവശ്യങ്ങള്‍ക്കായി 125 വീടുകളില്‍ ടിവി സെറ്റ് വിതരണം ചെയ്തു.

തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ 1988 എസ്എസ്എല്‍സി ബാച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്കായി 800 ഫെയ്‌സ് ഷീള്‍ഡ്, 2000 മാസ്‌ക്ക് എന്നിവ കൈമാറി.

ദുരിതാശ്വാസം

തലശ്ശേരി ക്രൈസ്റ്റ് കോളേജ് 4,10,338 രൂപ

കൊടക്കാട് ആശ്വാസ് പാലിയോറ്റിവ് സൊസൈറ്റിയും ഡിവൈഎഫ്‌ഐ മേഖലാ കമ്മറ്റികളും ചേര്‍ന്ന് 1,50,790 രൂപ.

കള്ളുഷാപ്പ് ലൈസന്‍സ് അസോസിയേഷന്‍, കാസര്‍കോട് ജില്ല ഒരു ലക്ഷം.

തലശേരിയില്‍ പഴക്കച്ചവടം നടത്തുന്ന വി.പി. ഷംസു 1 ലക്ഷം രൂപ.

മത്സ്യഫെഡ് തശൂര്‍ ജില്ലാ മനേജരായി ജൂലൈ 31ന് വിരമിക്കുന്ന പി. ഗീത ഉണ്ണികൃഷ്ണന്‍ 1 ലക്ഷം രൂപ.

പയ്യന്നൂര്‍ വെള്ളൂരിലെ ഹോമിയോ ഡോക്ടര്‍ ദമ്പതികള്‍, ഡോക്ടര്‍ രാജേഷ്‌കുമാര്‍ ഡോക്ടര്‍ സ്മിത രാജേഷ് 1 ലക്ഷം രൂപ.

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ മടിക്കെ പഞ്ചായത്ത് 86,800 രൂപ.

ചെഗുവേര സംസ്‌കാര വേദി തേഞ്ഞിപാലം 61,300 രൂപ.

ചിത്രകാരനും ഷാര്‍ജയിലെ ജ്വല്ലറി ഡിസൈനറുമായ എം.ആര്‍. സന്തോഷ് 51,000 രൂപ.

കണ്ണൂര്‍ ജില്ലാ ഖാദി വര്‍ക്കേര്‍സ് യൂണിയന്‍ ഖാദി തൊഴിലാളികളില്‍ നിന്നും സമാഹരിച്ച 50,000 രൂപ.

ഹരിപ്പാട് ജയഭാരത് ലൈബ്രററി പ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് വഴി സമാഹരിച്ച 51,000 രൂപ.

പെരളശ്ശേരിയിലെ ചെറുമാവിലായി സഖാക്കള്‍ ബരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 50,000 രൂപ.

ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു) തൃശൂര്‍ ജില്ലാ കമ്മിറ്റി 50,000 രൂപ.

പെരളശ്ശേരി എകെജി സ്മാരക സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ കെ പ്രദീപ്കുമാര്‍ 50,000 രൂപ നല്‍കി.

മാങ്ങാട്ടിടം മൂന്നാം പീടിക സ്വദേശി ദിനേശന്‍ പത്തലായി 50,000 രൂപ.

തൃശൂര്‍ അന്നമനട പഞ്ചായത്തിലെ കേരള പ്രവാസി സംഘം 50,001 രൂപ.

കണ്ണൂര്‍ കോളയാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരന്‍ പ്രദീശന്‍ 41,110 രൂപ.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കരിവെള്ളൂര്‍ നോര്‍ത്ത് വില്ലേജ് കമ്മിറ്റി 35,500 രൂപ.

പടന്ന ഓരി എകെജി ക്ലബ്ബ്, യങ് മെന്‍സ് ക്ലബ്ബ്, വള്ളത്തോള്‍ സ്മാരക വായനശാല എന്നിവര്‍ ചേര്‍ന്ന് 60,130 രൂപ.

പിലിക്കോട് ചന്തേര ഗവ. എയുപി സ്‌കൂള്‍ പിടിഎ കമ്മറ്റി 50,580 രൂപ.

കെഎസ്‌കെടിയു ചെറുവത്തൂര്‍ ഏരിയാ കമ്മറ്റി 35,000 രൂപ

ഡിവൈഎഫ്‌ഐ പള്ളിക്കുനി, മത്തിപ്പറമ്പ് യൂണിറ്റുകള്‍ ബിരിയാണി ചാലഞ്ചിലൂടെ സമാഹരിച്ച 35,000 രൂപ

വലിയപറമ്പ് ഇടയിലക്കാട് കൂട്ടുകൃഷി പുരുഷ സ്വയംസഹായ സംഘം 32,790 രൂപ.

കയ്യൂര്‍ രക്തസാക്ഷി സ്മാരക ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 25,540 രൂപ.

ചീമേനി കരക്കാട് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് 23,640 രൂപ.