ലോക കൊവിഡ് മരണം 306, 376, രോഗികള്‍ 45,93,395

യു.എന്‍: ലോകത്തിതുവരെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 306,376 ആയി. ആകെ രോഗികള്‍ 45,93,395 ആണ്. രോഗം ഭേദമായത് 17,38,166 പേര്‍ക്കാണ്.
അമേരിക്കയില്‍ 24 മണിക്കൂറിനിടെ 861 പേര്‍ കൂടി മരിച്ചു. 13,095 പുതിയ രോഗികള്‍. ആകെ മരണം 87,773. ആകെ രോഗികള്‍ 14,70,688.
ഇന്ത്യ ചൈനയെ കടത്തിവെട്ടി പതിനൊന്നാം സ്ഥാനത്തായി. ചൈനയാകട്ടെ ഇന്ത്യക്കുമാത്രമല്ല, പെറുവിനും താഴെ പതിമൂന്നാമതായി. ഇന്ത്യയുടെ രോഗികളുടെ അന്താരാഷ്ട്ര കണക്ക് 85,760 ആണ്. മരണം 2753. 24 മണിക്കൂറില്‍ 104 മരണവും 3763 രോഗികളും.

1. അമേരിക്ക- 14,70,688 (87,773)
2. സ്‌പെയിന്‍-274,367 (27,459)
3. .റഷ്യ-262,843 (2418)
4 യു.കെ-236,711 (33,998)
5. ഇറ്റലി-223,885 (31,610)
6. ബ്രസീല്‍-208,031 (14,267)
7. .ഫ്രാന്‍സ്- 178,870 (27,425)
8. ജര്‍മനി- 175,223 (7933)
9. ടര്‍ക്കി-146,457 (4055)
10. ഇറാന്‍-116,636 (6902)