മലയാളത്തിലിറങ്ങിയ ആദ്യ കോവിഡ്കാല പുസ്തകം

 

ലോക്ഡൗൺ സ്കെച്ചുകൾ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: എത്ര വലിയ കൃതിയാണെങ്കിലും വായനക്കാരൻ സ്വീകരിക്കുമ്പോഴേ അത് വിജയിക്കുകയുള്ളുവെന്ന് ചിന്തകനും സി.പി ഐ ദേശീയ സമിതിയംഗവുമായ പന്ന്യൻ രവീന്ദ്രൻ.കവിയും മാധ്യമ പ്രവർത്തകനുമായ അൻസാർ വർണന എഡിറ്റ് ചെയ്ത് പേപ്പർ പബ്ലിക്ക പ്രസിദ്ധീകരിച്ച ‘ലോക്ഡൗൺ സ്കെച്ചുകൾ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ അസാധാരണ കാലത്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ രണ്ടാം പതിപ്പിലെത്തിയ ‘ലോക്ഡൗൺ സ്കെച്ചുകൾ’ മനുഷ്യനെ കാണുന്ന പുസ്തകമാണ്.അതുകൊണ്ടാണ് ഈ പുസ്തകത്തെ വായനക്കാരൻ സ്വീകരിച്ചത്.ഇത് കോവിഡ് കാലത്തെ അക്ഷര വിപ്ലവമാണെന്നും പന്ന്യൻ പറഞ്ഞു.

സ്റ്റാച്യൂ തെരുവിൽ മൂന്ന് പതിറ്റാണ്ടായി പുസ്തകം വിൽക്കുന്ന രമേശന് ലോക്ഡൗൺ സ്കെച്ചുകൾ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.കഥാകൃത്ത് ബാബു കുഴിമറ്റം അധ്യക്ഷത വഹിച്ചു.എഴുത്തുകാരായ സുനിൽ സി.ഇ,വി.എസ്.അജിത്,എൻ.പി മുരളീകൃഷ്ണൻ,സുവർണ്ണകുമാർ,പുലിപ്പാറ മുഹമ്മദ് എന്നിവർ സംബന്ധിച്ചു.അൻസാർ വർണന നന്ദി പറഞ്ഞു.

പ്രമുഖരും പുതുതലമുറ എഴുത്തുകാരുമുൾപ്പെടെ 73 പേരാണ് ലോക്ഡൗൺ സ്കെച്ചുകളിൽ എഴുതിയിട്ടുള്ളത്.